കേരളത്തിന് യു എ ഇ യുടെ കൈത്താങ്ങ്

കേരളത്തിന് യു എ ഇ യുടെ കൈത്താങ്ങ്

കേരളത്തിന് യുഎഇയിടെ സഹായഹസ്തം . 700 കോടി രൂപയുടെ സഹായം ലഭിക്കുമെന്ന് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചു ..പ്രളയക്കെടുതിയിൽ തകർന്നത് അതേപടി പുനഃസ്ഥാപിക്കലല്ല പുനരധിവാസത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു ദീർഘകാല പദ്ധതികൾക്ക് നബാർഡിന്റെ സഹായം തേടും.തൊഴിലുറപ്പു പദ്ധതിക്ക് ഉൾപ്പെടെ 2,600 കോടിയുടെ പാക്കേജ് വേണം. പ്രത്യേക പദ്ധതി കേന്ദ്രത്തിനു സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.10,000 കോടി രൂപയുടെ അധിക വായ്പ സമാഹരിക്കുമെന്നു പറഞ്ഞ അദ്ദേഹം വായ്പാപരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേർത്തു…

ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ബൃഹത് പദ്ധതിയുണ്ടാക്കും. എല്ലാ വകുപ്പുകളോടും ആക്‌ഷൻ പ്ലാൻ തയാറാക്കാൻ നിർദേശിച്ചിട്ടുണ്ട്. ജിഎസ്ടിയിൽ 10% സെസ് ഏർപ്പെടുത്തും. ഈ തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾപ്രവർത്തനങ്ങൾക്കു വിനിയോഗിക്കും.യുഎഇ ഭരണകൂടത്തോടുള്ള കേരളത്തിന്റെ നന്ദി അറിയിക്കുന്നു.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.