മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി…
സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി.ഓര്‍ഡിനന്‍സ് സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിലുള്ള കൈകടത്തലാണെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്.ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഓര്‍ഡിനന്‍സ് റദ്ദാക്കിയത്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചു.കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളേജുകളിലെ 180 വിദ്യാര്‍ഥികളെ പുറത്താക്കിയ നടപടി മറികടക്കാനായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സംസ്ഥാന നിയമസഭ ഐകകണ്ഠ്യേനയാണ് ഓര്‍ഡിനന്‍സ് പാസാക്കിയത്.
Photo Courtesy : Google/ images are subject to copyright