രൂപയുടെ വിലയിടിവ് നിയന്ത്രിക്കാൻ നടപടികൾക്കായി സാമ്പത്തിക വിശകലന സമിതി യോഗം

രൂപയുടെ വിലയിടിവ് നിയന്ത്രിക്കാൻ നടപടികൾക്കായി സാമ്പത്തിക വിശകലന സമിതി  യോഗം

രൂപയുടെ വിലയിടിവ് നിയന്ത്രിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക വിശകലന സമിതി അഞ്ച് മുഖ്യ തീരുമാനങ്ങൾ പ്രഖ്യാപിച്ചു.ഇപ്പോഴെടുത്ത തീരുമാനങ്ങൾ കറണ്ട് അക്കൗണ്ട് ഡെഫിസിറ്റ്കുറയ്ക്കാനുള്ളവയാണ്.കൂടുതൽ തീരുമാനങ്ങൾ കൈക്കൊണ്ടുവെങ്കിലും അവ പിന്നീടേ പ്രഖ്യാപിക്കുകയുള്ളൂ എന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അറിയിച്ചു .കയറ്റുമതി വർധിപ്പിക്കാനുള്ള നടപടികളും കൈക്കൊള്ളുന്നതിനോടൊപ്പം അവശ്യം വേണ്ട സാധനങ്ങൾ ഒഴികെയുള്ളവയുടെ ഇറക്കുമതി വേണ്ടെന്നു വയ്ക്കാനും യോഗം തീരുമാനിച്ചു, 2019 സാമ്പത്തിക വർഷത്തിൽ പുറപ്പെടുവിക്കുന്ന മസാല ബോണ്ടുകളെ വിത്ത്‌ഹോൾഡിങ് നികുതിയിൽ നിന്ന് ഒഴിവാക്കും .ഇന്ത്യൻ ബാങ്കുകൾക്ക് മസാല ബോണ്ടുകളുടെ വിപണനത്തിനുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. അടിസ്ഥാന വികസനപ്രവർത്തനങ്ങൾക്കായി വിദേശത്തു നിന്നു വാങ്ങുന്ന വാണിജ്യ വായ്പകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും .ഇവ പുനഃപരിശോധിക്കുകയും ചെയ്യും.ഇവ പുനഃപരിശോധിക്കുകയും ചെയ്യും.ഉൽപന്നനിർമാണ മേഖലയിൽ ഉള്ളവർക്ക് ഒരു വർഷത്തെ പ്രവർത്തന കാലാവധി പൂർത്തിയായാൽ 50 ദശലക്ഷം ഡോളർ വിദേശ വായ്പ സ്വീകരിക്കാം.ഇവയൊക്കെയാണ് യോഗത്തിൽ കൈകൊണ്ട തീരുമാനങ്ങൾ . യോഗം ഇന്നും തുടരും . എണ്ണവില കൂടുന്നതും രൂപയുടെ വില ഇടിയുന്നതുമാണു പ്രധാന പ്രശ്നങ്ങളെന്ന് അരുൺ ജയ്റ്റ്ലി ചൂണ്ടിക്കാട്ടി.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.