ശബരിമല സ്ത്രീ പ്രവേശനം : ഹൈന്ദവസംഘടനകൾ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹര്‍ജികള്‍ നല്‍കും

ശബരിമല സ്ത്രീ പ്രവേശനം : ഹൈന്ദവസംഘടനകൾ സുപ്രീം കോടതിയിൽ  പുനപരിശോധനാ ഹര്‍ജികള്‍ നല്‍കും

ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഇന്ന് പുനപരിശോധനാ ഹര്‍ജികള്‍ നല്‍കും .പീപ്പിൾ ഫോർ ധർമ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നിവരാണ് ഹർജികൾ നൽകുന്നത് . ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.സാധാരണ ഗതിയില്‍ വിധി പുറപ്പെടുവിച്ച് ഒരു മാസത്തിന് ശേഷമേ പുനപരിശോധനാ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ..എന്നാൽ അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.