ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ: മൈക്രോസാറ്റ് -ആർ, കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു.

ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ: മൈക്രോസാറ്റ് -ആർ, കലാംസാറ്റ്  എന്നീ  ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചു.

Unique Times

ഐ.എസ്.ആർ.ഒ ഈ വർഷത്തെ ആദ്യവിജയം ആഘോഷിച്ചു. പി.എസ്.എൽ.വി സി44 റോക്കറ്റ് ഉപയോഗിച്ച് ഐ.എസ്.ആർ.ഒ മൈക്രോസാറ്റ് -ആർ, കലാംസാറ്റ് എന്നി രണ്ട് ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. ഇത് ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലെ ഒരു നാഴികക്കല്ലുകൂടിയാണ്. വിദ്യാർത്ഥികൾ രൂപകൽപന ചെയ്‌ത ഉപഗ്രഹമായ കലാംസാറ്റും സൈനിക ഉപഗ്രഹമായ മൈക്രോസാറ്റ് ആറും വഹിച്ചാണ് പി.എസ്.എൽ.വി സി-44 വിജയകരമായി കുതിച്ചത്.

വിക്ഷേപിക്കുന്ന റോക്കറ്റിൻറെ അവശിഷ്‌ടങ്ങൾ ബഹിരാകാശത്തുതന്നെ ഉപയോഗപെടുത്തിയുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ ലക്ഷ്യം. ഇന്നലെ 11.37 നാണ് രണ്ടുഉപഗ്രഹങ്ങളും വഹിച്ചുക്കൊണ്ട് പി.എസ്.എൽ.വി സി-44 ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി ഉയർന്നത്. വിദ്യാർത്ഥികളും സ്പേസ് കിഡ്സ് ഇന്ത്യയും ചേർന്ന് വികസിപ്പിച്ചതാണ് കലാംസാറ്റ്. ഡോ.എ.പി.ജെ.അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായാണ് കലാംസാറ്റ് എന്ന പേരിട്ടിട്ടുള്ളത്.

ഇന്ത്യ വിക്ഷേപിക്കുന്ന ഏറ്റവും ചെറിയ ഉപഗ്രഹംകൂടിയെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രതിരോധ ഗവേഷണ കേന്ദ്രത്തിനുവേണ്ടി ചിത്രങ്ങലെടുക്കാൻ സഹായിക്കുന്നതാണ് മൈക്രോസാറ്റ് -ആർ, കലാംസാറ്റ് വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഉപഗ്രഹവും ആണ്. ചന്ദ്രയാൻ-2 ഉൾപ്പെടെ അനേകം ലക്ഷ്യങ്ങളാണ് ഐ.എസ്.ആർ.ഒ-യ്ക്ക് ഈ വർഷമുള്ളതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു.

 

Photo Courtesy : Google/ images are subject to copyright

                                                                                        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.