വി.പി. നന്ദകുമാർ- സമാനതകളില്ലാത്ത ബിസിനസ് ചക്രവർത്തി

വി.പി. നന്ദകുമാർ- സമാനതകളില്ലാത്ത ബിസിനസ് ചക്രവർത്തി

Unique Times

 

നിക്ഷേപകസമൂഹത്തിനിടയിൽ ഏറ്റവും പ്രിയപ്പെട്ട  കമ്പനിയാണ് മണപ്പുറം. ഇന്ത്യയിലെ മുൻനിര എൻബിഎഫ്‌സി കമ്പനികളിലൊന്നിൻറെ  മേധാവിയെന്ന നിലയിൽ  സ്വർണ്ണപ്പണയം ജനപ്രിയമാക്കിയതിൻറെ പിന്നിൽ  പ്രവർത്തിച്ച ബുദ്ധികേന്ദ്രമാണ്  മണപ്പുറം ഫിനാൻസിൻറെ  എം.ഡി.യും സി.ഇ.ഒ.യും ആയ നന്ദകുമാർ. ഇപ്പോൾ നിക്ഷേപകർക്ക് അപ്രതീക്ഷിത ലാഭമാണ് മണപ്പുറം നൽകുന്നത്. നിക്ഷേപകരിൽ  പലരും സാധാരണപശ്ചാത്തലത്തിൽ നിന്നും  വന്നവരാണെന്ന്  മാത്രമല്ല ഇപ്പോൾ ചിന്തിക്കാൻ കഴിയുന്നതിനുമപ്പുറം വരുമാനത്തിന് ഉടമകളുമാണ് . 1992 -ൽ ഇൻകോർപറേറ്റ് ചെയ്ത കമ്പനിയുടെ ഐ പി ഒ ലിസ്റ്റിംഗ് 1995 – ൽ നടന്നു . അന്ന്  10 രൂപ മുടക്കിയവരുടെ കയ്യിൽ ഇന്നുള്ളത് 40 ഓഹരികളാണ്. അതിൻറെ മൂല്യമാകട്ടെ  3600 രൂപയും. മികച്ച ലാഭം നൽകിയെന്ന്  കരുതി, കമ്പനി വർഷം തോറും ഓഹരികൾക്ക് നൽകുന്ന  ലാഭവീതം നൽകാതിരിക്കുകയും ചെയ്യുന്നില്ല .  കഴിഞ്ഞ സാമ്പത്തികവർഷം 40 ഓഹരികൾ കൈവശമുള്ള ഒരാൾക്ക് ലാഭവീതമായി മാത്രം നൽകിയത് 80 രൂപയാണ്. 1995- ൽ ഒരു ഓഹരി  വാങ്ങാൻ വെറും 10 രൂപ മുടക്കിയവർക്കാണ്  ഈ നേട്ടമെന്നത്  മറക്കരുത്. ഓഹരി വിപണിയിൽ ഏറ്റവും കൂടുതൽ സമ്പത്ത് സൃഷ്ടിച്ച മികച്ച 20 കമ്പനികളെക്കുറിച്ച് മണിലൈഫ് മാഗസിൻ പ്രസിദ്ധീകരിച്ച പട്ടികയിൽ 13ാം സ്ഥാനമാണ്   മണപ്പുറത്തിന്.

 

ഇപ്പോൾ  മണപ്പുറത്തിന് ഇന്ത്യ ഒട്ടാകെ, 28 സംസ്ഥാനങ്ങളിലും മറ്റ് കേന്ദ്രഭരണപ്രദേശങ്ങളിലൂമായി  4,200 ശാഖകളുണ്ട്. അവിടെ 25,000 തൊഴിലാളികൾ ഏകദേശം 17,000 കോടി രൂപയുടെ സമ്പത്താണ് കൈകാര്യം ചെയ്യുന്നത്. മാറുന്ന  കാലത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് അദ്ദേഹം മണപ്പുറത്തിൻറെ ബിസിനസ് വൈവിധ്യവൽക്കരിച്ചു. അതുവഴി സ്വർണ്ണത്തിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന  രീതി മാറ്റിയെടുത്തു. മൈക്രോഫിനാൻസ്, വാഹന-ഭവനവായ്പ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് വായ്പ, ഇൻഷ്വറൻസ് ബ്രോക്കിംഗ് തുടങ്ങി ഒട്ടേറെ പുതിയ ബിസിനസുകൾ തുടങ്ങി. അവിടെയെല്ലാം നല്ല രീതിയിൽ തുടക്കം കുറിക്കാനായി. ചെന്നൈയിലെ ഏറെ പ്രതിസന്ധികളുണ്ടായിരുന്ന  ആശിർവാദ് മൈക്രോഫിനാൻസ് എന്ന  കമ്പനിയെ ഏറ്റെടുത്തുകൊണ്ടാണ് മൈക്രോഫിനാൻസ് രംഗത്തേക്ക് പ്രവേശിച്ചത്. ആ കമ്പനി ലാഭത്തിലായെന്ന്  മാത്രമല്ല, ഇന്ത്യയിലെ മൈക്രോഫിനാൻസ് കമ്പനികളിൽ ആറാം സ്ഥാനത്തുമാണ്.

 

നന്ദകുമാറിൻറെ ബിസിനസ് ലീഡർ എന്ന  നിലയിലുള്ള വിജയം നോക്കിക്കാണുമ്പോൾ തന്നെ  എങ്ങനെയാണ് ഈ വിജയത്തെ വിശദമാക്കുകയെന്ന  ചോദ്യം അവശേഷിക്കുന്നു. അദ്ദേഹത്തിന് ബുദ്ധി, ദൃഢനിശ്ചയം, ഏകാഗ്രത, ദീർഘദൃഷ്ടി, കഠിനാധ്വാനം ചെയ്യുന്ന  ശീലം എന്നീ ഗുണവിശേഷങ്ങൾ ഉണ്ട്. അസാധാരണമായ ഈ ഗുണവിശേഷങ്ങൾ  തൻറെ ബിസിനസ് രംഗത്തെ പുത്തൻ ചലനങ്ങൾ കണ്ടെത്താനും അതിനൊത്ത് കാര്യങ്ങൾ നവീകരിക്കാനും അദ്ദേഹത്തെ സഹായിക്കുന്നു. ഇതാണ് നന്ദകുമാറിനെ ഒപ്പമുള്ളവരിൽ നിന്നും  വ്യത്യസ്തനാക്കുന്നത്. പ്രചോദനാത്മക പ്രഭാഷകൻ ശിവ് ഖേര പറഞ്ഞു: ‘വിജയികൾ ഒരിക്കലും വ്യത്യസ്ത കാര്യങ്ങൾ ചെയ്യാറില്ല, പകരം കാര്യങ്ങൾ വ്യത്യസ്തമായി ചെയ്യുകയാണ്’. നന്ദകുമാർ ഈ വാചകത്തെ തൻറെതായ രീതിയിൽ അൽപം മാറ്റിയാണ് പറയുക: ‘നിങ്ങൾ എന്തുചെയ്യുന്നു  എന്നതിൽ പ്രാധാന്യമില്ല, പകരം എങ്ങനെയാണ് കാര്യങ്ങൾ ചെയ്യുന്നത് എന്നതാണ് പ്രധാനം.’ എന്തൊക്കെയായാലും ബിസിനസ് എന്നത് പ്രത്യേകിച്ച്  പണയബിസിനസ് ( വീട്ടിലെ സ്വർണ്ണാഭരണങ്ങൾ പണയമായെടുത്ത് വായ്പ നൽകുന്ന  രീതി) ഇന്ത്യയിലുടനീളം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു . ഈ രീതികളിൽ കാര്യമായ മാറ്റമൊന്നുമില്ലാതെ തുടരുമ്പോഴാണ് മണപ്പുറം ഫിനാൻസ് വലിയൊരു മാറ്റത്തിന് തുടക്കമിട്ടത്, അതോടെ എല്ലാം മാറി.

 

സ്വർണ്ണവായ്പയിൽ ഒരു കോർപറേറ്റ് മാതൃക

 

ഇന്ത്യയുടെ സ്വർണ്ണവായ്പ മേഖല വികസനത്തിൻറെ കൊടുമുടിയിലെത്തിയിരിക്കുകയാണ്. പലരും കാലങ്ങളായി നിലനിന്നിരുന്ന  വിലക്കുകൾ വലിച്ചെറിഞ്ഞ് സ്വർണ്ണം പണയം വെച്ച് പണം കടം വാങ്ങുന്നു. മാത്രമല്ല, സ്വർണ്ണവായ്പാ നൽകുന്ന  എൻബിഎഫ്‌സി കൾ ഓഹരിവിപണിയിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചുകഴിഞ്ഞു. എന്നാലും കാര്യങ്ങൾ ഒരിക്കലും എളുപ്പമായിരുന്നില്ല. 2007 – ൽ വളരെക്കുറച്ച് പേർക്ക് മാത്രമാണ് മണപ്പുറത്തെക്കുറിച്ച് കേട്ടറിവുണ്ടായിരുന്നത്. മൂലധനവിപണിയിൽ കുറച്ചുപേർ മാത്രമാണ് സ്വർണ്ണവായ്പയെക്കുറിച്ച് ശ്രദ്ധിച്ചിരുന്നത്. എങ്ങനെയാണ് ഇതുവരെ അത്രയ്‌ക്കൊന്നും  ബഹുമാനമില്ലാതിരുന്ന  ഒരു ബിസിനസ് പ്രക്രിയ പെട്ടന്ന് മൂലധനവിപണിയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്?

 

ഈ കഥ തുടങ്ങുന്നത് നന്ദകുമാറിൽ നിന്നും  അദ്ദേഹത്തിൻറെ മണപ്പുറം ഫിനാൻസിൽ നിന്നുമാണെന്ന് നിസ്സംശയം പറയാം. 1992-ൽ പ്രൊമോട്ട്  ചെയ്യപ്പെട്ട മണപ്പുറം ഫിനാൻസ് ലീസിംഗ്, ഹയർ പർച്ചേസ്, ജനറൽ ഫിനാൻസ് എന്നിവയിലായിരുന്നു  തുടക്കത്തിൽ ശ്രദ്ധിച്ചത്. സ്വർണ്ണവായ്പയിലായിരുന്നു  വേരുകളെങ്കിലും നന്ദകുമാർ ഈ മേഖലയെ ഒഴിച്ചുനിർത്തി. മാത്രമല്ല, പണയവായ്പാ ബിസിനസ് സ്വന്തം പേരിലുള്ള ഒരു ചെറിയ ബിസിനസ്സായി നിലനിർത്തി തുടരുകയും ചെയ്തു. ഈ ഘട്ടത്തിലും അദ്ദേഹത്തിന് താൻ ഇരിക്കുന്നത് ഒരു സ്വർണ്ണഖനിയ്ക്ക് മുകളിലാണെന്ന്  മനസ്സിലായില്ല. 1998ൽ സിആർബി അഴിമതിയെത്തുടർന്ന്  വായ്പാഞെരുക്കം അനുഭവപ്പെട്ടപ്പോൾ അത് എൻബിഎഫ്‌സി-കളെ വല്ലാതെ വിഷമവൃത്തത്തിലാക്കി. അതോടെയാണ് നന്ദകുമാർ തൻറെ ബിസിനസിനെ വീണ്ടും വിലയിരുത്തിയത്. ദീർഘകാല വായ്പ (ഹയർ പർചേസിനും ലീസിംഗിനും ഇത് അത്യാവശ്യമാണ്) ലഭിക്കാനുള്ള സാധ്യത പരിമിതമായതോടെ, പ്രതിസന്ധിയിൽ നിന്നും  പുറത്തുകടക്കാനുള്ള ഒരു മാർഗ്ഗം സ്വർണ്ണവായ്പാരംഗത്തേക്ക് കടക്കലാണെന്ന് അദ്ദേഹം  തിരിച്ചറിഞ്ഞു. അന്നേവരെ  സ്വർണ്ണവായ്പാ രംഗം പണയബ്രോക്കർമാരും വട്ടിപ്പലിശക്കാരും മാത്രം കൈകാര്യം ചെയ്തിരുന്ന  മേഖലയായിരുന്നു . ഇവിടെക്കുള്ള മണപ്പുറത്തിൻറെ രംഗപ്രവേശം വലിയൊരു മാറ്റത്തിന് കളമൊരുക്കി. സാങ്കേതികവിദ്യയും, പുതുമകളും ആധുനിക മാനേജ്മെൻറ്  ശീലങ്ങളും സ്വർണ്ണപ്പണയ രംഗത്തേക്ക് കൊണ്ടുവന്നതോടെ നന്ദകുമാർ ഈ രംഗത്തിൻറെ മുഖം മാറ്റാൻ തുടങ്ങി.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.