ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നു.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതം ബോളിവുഡില്‍ സിനിമയാകാൻ പോകുന്നു. തപ്സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്.
രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വനിതാ താരമാണ് മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റില്‍ 6,000 റണ്‍സ് പിന്നിട്ട ഏക താരവുമാണ്. ഏകദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇങ്ങനെ നിരവധി ചരിത്രങ്ങളാണ് മിതാലി രാജിന്റെ പേരിലുള്ളത്.
സ്പോർട്സ് താരമായി തപ്സി ആദ്യമല്ല അഭിനയിക്കുന്നത്. സൂര്‍മ എന്ന ചിത്രത്തില്‍ തപ്സി ഹോക്കി താരമായി അഭിനയിച്ചിരുന്നു. ഇനി ക്രിക്കറ്റ് താരമായിട്ടാണ് തപ്സി എത്തുക.
അശ്വിന് ശരവണന് സംവിധാനം ചെയ്ത ഗെയിം ഓവറാണ് തപ്സി നായികയായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം.
അക്ഷയ് കുമാറും വിദ്യാ ബാലനും ഒന്നിക്കുന്ന മിഷന് മംഗള്‍, പ്രകാശ് രാജ് ഒരുക്കുന്ന ദഡ്ക എന്നിവയാണ് തപ്സിയുടെ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍.
Photo Courtesy : Google/ images are subject to copyright