ആർട്ടിക്കിൾ 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

ആർട്ടിക്കിൾ 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

ജമ്മുകാശ്മീരിൻെറ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാറിൻെറ നടപടികളെ ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും.

ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. ഒക്ടോബറില്‍ സമർപ്പിച്ചിട്ടുള്ള ഹർജികളുടെ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി പ്രതികരണം തേടിയിട്ടുണ്ട്.

നിലവിൽ ഇതുമായി ബന്ധപ്പെട്ട് എട്ടോളം ഹർജികൾ സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുളള ഹര്‍ജിയാണ് അഞ്ചംഗ ബെഞ്ചിന് വിട്ടത്. ഇതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ വാദം കേള്‍ക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

ജമ്മുകാശ്മീർ മേഖലയിലെ മാധ്യമനിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കണമെന്നും ഹർജികളിൽ പറയുന്നു. ഇതുസംബന്ധിച്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടിസ് അയച്ചു. ഏഴുദിവസത്തിനകം ഇതിൻെറ മറുപടി നല്‍കണമെന്നും കോടതി വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.