ഇനി മുതൽ സംസ്ഥാനത്തെ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം.

ഇനി മുതൽ സംസ്ഥാനത്തെ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം.

ഇനി മുതൽ സംസ്ഥാനത്തെ ഏത് ആർടിഒ ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം. കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി അനുസരിച്ചാണ് ഇങ്ങനെയൊരു സൗകര്യം ഒരിക്കിയിരിക്കുന്നത്. അടുത്തമാസം ഒന്നുമുതൽ ഇത് നിലവിൽ വരും.

നിലവിൽ എവിടെയാണോ രജിസ്റ്റർ ചെയ്യുന്നത് ആ ആർടിഒ ഓഫിസിൻെറ പരിധിക്കുള്ളിൽ താമസിക്കുന്നവരോ താത്കാലികമായി താമസിക്കുന്നവരോ ആയിരിക്കണം, ഇത് തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. എന്നാലേ വാഹനം രജിസ്റ്റർ ചെയ്യാൻ കഴിയുള്ളൂ.

അതുകൂടാതെ വേറെസ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്നവര്‍ റജിസ്‌ട്രേഷന്‍ ചെയ്യുന്നതിനായി വാഹനം നാട്ടിലേക്കു കൊണ്ടുപോകണം. എന്നാല്‍ കേന്ദ്ര മോട്ടര്‍ വാഹന നിയമ ഭേദഗതി അനുസരിച്ച് ഇനി മുതൽ ഏത് ഓഫിസില്‍ നിന്നും ഏതു ജില്ലയുടെ രജിസ്‌ട്രേഷന്‍ നമ്പറും സ്വന്തമാക്കാം.

തിരുവനന്തപുരത്തെ KL 01 എന്ന നമ്പർ സ്വന്തമാക്കാനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മറ്റുജില്ലകളിലുള്ളവർ ഇതിനായി അപേക്ഷിക്കുമെന്നതിനാൽ മേല്‍വിലാസത്തിലെ ആര്‍ടിഒ ഓഫിസിനു കീഴിലെ നമ്പർ നല്‍കാനാണ് തീരുമാനം. ഇതിനെക്കുറിച്ചുള്ള കൂടുതൽ തീരുമാനങ്ങൾ നാളെ ചേരുന്ന മന്ത്രി സഭ യോഗത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കും.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.