മഴ കനത്തതോടെ ഇടുക്കി ജില്ലയിൽ കനത്ത നാശം. ഇടുക്കിയിൽ എട്ടിടങ്ങളിൽ ഉരുൾപ്പൊട്ടൽ .

മഴ കനത്തതോടെ ഇടുക്കി ജില്ലയിൽ കനത്ത നാശം. ഇടുക്കിയിൽ എട്ടിടങ്ങളിൽ ഉരുൾപ്പൊട്ടൽ .

സംസ്ഥാനത്ത് മഴ കനത്തതോടെ ഇടുക്കി ജില്ലയിൽ കനത്ത നാശം. ഇടുക്കിയിൽ എട്ടിടങ്ങളിൽ ഉരുൾപ്പൊട്ടൽ. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 15 വരെ വിനോദസഞ്ചാരം വിലക്കി.

മുതിരപ്പുഴയാറില്‍ ജലനിരപ്പുയര്‍ന്നതോടെ മൂന്നാറും പരിസരപ്രദേശങ്ങളിലും വീടുകളില്‍ വെള്ളം കയറി. കന്നിമലയാറ്റിൽ ജലനിരപ്പുയര്‍ന്നതിനേത്തുടര്‍ന്ന് പെരിയപുരയിലെ താല്‍ക്കാലിക പാലം ഒലിച്ചു പോയി. കല്ലാര്‍കുട്ടി, പാംബ്ല, മലങ്കര, ഭൂതത്താൻകെട്ട് എന്നീ അണക്കെട്ടുകള്‍ തുറന്നു. രാത്രി യാത്ര നിരോധിച്ചു.

കോട്ടയം ജില്ലയുടെ മലയോര മേഖലയിലും കനത്ത മഴയാണ്. മണിമലയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകി. ബസ് സർവിസുകൾ കോട്ടയം കുമിളി റൂട്ടില്‍ നിർത്തിവച്ചു.

എറണാകുളം ജില്ലയിൽ കനത്തമഴയും ഒപ്പം നല്ല കാറ്റും വീശുന്നുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ മണപ്പുറം പെരിയാറിൽ ജലനിരപ്പുയർന്നതോടെ വെള്ളത്തിനടിയിലായി.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.