യുഡിഎഫ്ചേർന്ന യോഗത്തില്‍ പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരെന്നക്കാര്യത്തിൽ തീരുമാനമായില്ല.
യുഡിഎഫ്ചേർന്ന യോഗത്തില്‍ പാലാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി ആരെന്നക്കാര്യത്തിൽ തീരുമാനമായില്ല. ജയിക്കാൻ കൂടുതൽ സാധ്യതയുള്ള സ്ഥാനാര്ഥിത്തന്നെ വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.
എന്നാൽ ചർച്ചയിൽ സ്ഥാനാർഥിയിൽ കാര്യമായ ചർച്ചയുണ്ടായില്ലയെന്നും പക്ഷേ ഒറ്റക്കെട്ടായി യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല യോഗത്തിനുശേഷം അറിയിച്ചു.
സ്ഥാനാർഥിയെ ഐക്യത്തോടെ തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു. പാലാ സീറ്റില്‍ തര്‍ക്കങ്ങളില്ലെന്നും ഉടൻതന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും യുഡിഎഫ് സെക്രട്ടറി അറിയിച്ചു. പാലായില്‍ യുഡിഎഫ് തന്നെ ജയിക്കണമെന്നുള്ള രാഷ്ട്രീയബോധം എല്ലാവർക്കുമുണ്ടെന്നും, അതുകൊണ്ട് പ്രശ്നങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
Photo Courtesy : Google/ images are subject to copyright