ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്കരിച്ചു.
ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ എടിഎം സേവന നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബര്‍ ഒന്നുമുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍വരുന്നത്. പ്രതിമാസം പത്തുതവണവരെ ഉപഭോക്താക്കള്‍ക്ക് സൗജന്യ എടിഎം ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. അതില്‍കൂടുതലുള്ള ഇടപാടുകള്‍ക്ക് പ്രത്യേക നിരക്കുകള്‍ ഈടാക്കും. നിലവിലെ പ്രതിമാസ ബാലന്‍സിലും നിശ്ചിത ബാലന്‍സ് സൂക്ഷിക്കാത്തവര്‍ക്ക് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി.
അക്കൗണ്ടില്‍ ആവശ്യത്തിന് തുകയില്ലാതെ എടിഎംവഴി പണം ലഭിക്കാതിരുന്നാലും ഇനിമുതല്‍ ചാര്‍ജ് ഈടാക്കും. നഗര പ്രദേശങ്ങളില്‍ ശരാശരി പ്രതിമാസ ബാലന്‍സ്
5,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കി കുറച്ചു. അര്‍ധ നഗരങ്ങളില്‍ 2000 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയാക്കി കുറച്ചു. കാര്‍ഡില്ലാതെ എടിഎം ഉപയോഗിച്ചാല്‍ 22 രൂപയാണ് ഈടാക്കുക.
അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സില്ലാതെ ഇടപാട് നടത്തിയാല്‍ 20 രൂപ നല്‍കേണ്ടിവരും. അക്കൗണ്ടില്‍ ശരാശരി 25,000 രൂപക്കുമുകളില്‍ ബാലന്‍സുണ്ടെങ്കിലും പരിധിയില്ലാതെ എടിഎം ഉപയോഗം സൗജന്യമാണ്. മുന്‍മാസത്തെ ബാലന്‍സാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്. അതേസമയം നെഫ്റ്റ്, ആര്‍ജിഎസ് സംവിധാനങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ സേവന നിരക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright