മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും.
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി തിരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെ ഉദ്ധവ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് ചേരുന്ന ഈ നിയസഭാ സമ്മേളനത്തിൽ നടക്കും. സത്യപ്രതിജ്ഞയ്ക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞേക്കും.
എന്‍സിപിയില്‍നിന്ന് ജയന്ത് പാട്ടീലും കോണ്‍ഗ്രസില്‍നിന്ന് ബാലാസാഹെബ് തോറാട്ടും ഉപമുഖ്യമന്ത്രിമാരാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് ശിവസേന അറിയിച്ചു.
ഡിസംബര്‍ മൂന്ന് വരെ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ഉദ്ധവ് താക്കറെയ്ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് ആറുമാസത്തിനുള്ളില്‍ എംഎല്‍എ ആയോ എംഎല്‍സി ആയോ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ മറ്റു അംഗങ്ങളെ സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ വന്നിട്ടില്ല.
Photo Courtesy : Google/ images are subject to copyright