മൂക്കുത്തി അമ്മനാകാനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാർ നയൻതാര.
മൂക്കുത്തി അമ്മനാകാനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാർ നയൻതാര. താരം ഇതിനായി മാംസാഹാരം ഉപേക്ഷിച്ചിരിക്കുകയാണ്. 40 ദിവസത്തെ വ്രതമാണ് ഇതിനുവേണ്ടി എടുക്കുന്നത്. ആർജെ ബാലാജി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂക്കുത്തി അമ്മൻ. മൂക്കുത്തി അമ്മനില്‍ ദേവിയായാണ് നയന്‍താര എത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് വ്രതം, ഷൂട്ടിങ്ങ് തീരുവോളം നയൻതാര മാംസാഹാരവും ഉപേക്ഷിക്കും.
ഡിസംബറില്‍ ചിത്രത്തിൻ്റെ പൂജ നടക്കും. കന്യാകുമാരിയിലാണ് മൂക്കുത്തി അമ്മൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടെ വച്ചായിരിക്കും പൂജ നടത്തുന്നത്. വെല്‍സ് ഫിലിം ഇൻ്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണവും ആര് ജെ ബാലാജിയാണ് സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയന്‍താര ഇപ്പോൾ കൂടുതലായി ശ്രദ്ദേയമാകുന്നത്.
ഇതിന് മുന്‍പും നയൻതാര ഉപവാസം എടുത്തിട്ടുണ്ട് . 2011ല്‍ റിലീസ് ചെയ്ത ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തിൽ സീതയായിട്ടായിരുന്നു നയൻതാര അഭിനയിച്ചിരുന്നത്. അതുകൊണ്ട്ത്തന്നെ നയൻതാര ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭം മുതല്‍ അവസാനം വരെ നയന്‍താര ഉപവാസമെടുത്തിരുന്നു.
Photo Courtesy : Google/ images are subject to copyright