ജനുവരി എട്ടിന് രാജ്യ വ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു.
ജനുവരി എട്ടിന് രാജ്യ വ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. മോദി സര്‍ക്കാരിൻ്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെയാണ് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നത്. ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നിവരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പണിമുടക്കായതിനാല്‍ എട്ടിന് ബാങ്ക് ശാഖകള്‍ ഒന്നും തുറന്ന് പ്രവര്‍ത്തിക്കില്ല. അതുകൊണ്ടുത്തന്നെ എടിഎം സേവനവും തടസ്സപ്പെട്ടേക്കാം.
അതേസമയം, എന്‍ഇഎഫ്ടി, ഐഎംപിഎസ്, ആര്‍ജിടിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് തടസമുണ്ടാകില്ല.
Photo Courtesy : Google/ images are subject to copyright