2019ലെ കുതിപ്പിന് ശേഷം സ്വർണ്ണവില സുസ്ഥിരമാകുമ്പോൾ…

2019ലെ കുതിപ്പിന് ശേഷം സ്വർണ്ണവില സുസ്ഥിരമാകുമ്പോൾ…

 

 

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും എത്രയൊക്കെ കുതിച്ചാലും സ്വർണ്ണത്തെ ഇപ്പോഴും ആളുകൾ വിലമതിക്കുന്നു. കാരണം അത് നൽകുന്ന സാമ്പത്തിക സുരക്ഷിതത്വമെന്ന വികാരം അത്രയ്ക്ക് വലുതാണ്.

ഇപ്പോഴും സ്വർണ്ണം വാങ്ങുന്ന ഉപഭോക്താക്കൾ അതാത് രാജ്യങ്ങളിലെ കറൻസികളേക്കാളും സ്വർണ്ണത്തിൽ  വിശ്വസിക്കുന്നു. ഇന്ത്യയിൽ 75 ശതമാനം ഉപഭോക്താക്കളും രൂപയേക്കാൾ സ്വർണ്ണത്തിൻ്റെ മൂല്യത്തിൽ വിശ്വസിക്കുന്നു. ഇക്കഴിഞ്ഞ വർഷം, അതായത് 2019 ൽ സ്വർണ്ണവില ഏകദേശം 23.9 ശതമാനത്തോളം ഉയർന്നു. പലിശനിരക്ക് കുറയുകയും സാമ്പത്തിക അസ്ഥിരത ഉണ്ടാവുകയും ഭൗമരാഷ്ടീയ സംഘർഷങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. സ്വർണ്ണത്തിൻ്റെ അന്താരാഷ്ട്ര വില 18.9 ശതമാനത്തോളം ഉയർന്നു. ആഗോള കറൻസി പ്രതിസന്ധി ഉണ്ടാവുമ്പോൾ സ്വർണ്ണവിലയിൽ ഒരു കുതിപ്പ് സാധാരണ ഗതിയിൽ ഉണ്ടാകും. പലിശനിരക്ക് കുറയുമ്പോൾ ബോണ്ട് വിപണിയിലും കമ്മോഡിറ്റി വിപണിയിലും കുതിപ്പ് സാധാരണമാണ്. 

 

ആഗോള സമ്പദ്ഘടനകളിൽ ദുർബലമായ വളർച്ചാ നിരക്ക് ഉണ്ടാകുന്നതും സ്വർണ്ണ വിലയുടെ കുതിപ്പിന് സഹായിക്കും. യുഎസ് ഫെഡറൽ റിസർവ്വും മറ്റ് പുതിയ സമ്പദ്ഘടനകളും പലിശനിരക്കിൽ വരുത്തുന്ന  കുറവും സ്വർണ്ണവിലയുടെ നിരക്ക് വർദ്ധനയെ സഹായിക്കും. ഏഷ്യൻ വികസന ബാങ്ക് ചൈനയുടെയും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെയും വളർച്ചാനിരക്ക് താഴ്ത്തിയിരിക്കുകയാണ്. ചൈനയും ഇന്ത്യയുമാണ് സ്വർണ്ണ ഉപഭോഗത്തിൻ്റെ കാര്യത്തിൽ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങൾ .

 

അതേസമയം, ആഗോള വ്യാപാര നയങ്ങളിലെ അസ്ഥിരത കുറയ്ക്കുന്ന  രീതിയിൽ വ്യാപാരക്കരാറിൻ്റെ ഒന്നാം ഘട്ടം യുഎസ് അംഗീകരിച്ചതോടെ യുഎസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ദുർബലമായേക്കും. ഏകദേശം 110 ബില്ല്യൺ  ഡോളർ വിലവരുന്ന ഉൽപ്പന്നങ്ങളുടെ താരിഫ് 15 ശതമാനത്തിൽ നിന്നും 7.5 ശതമാനത്തിലേക്ക് കുറച്ചിരിക്കുകയാണ് യുഎസ്. ഇത് ശുഭാപ്തിവിശ്വാസത്തിലേക്ക് നയിച്ചാൽ സ്വർണ്ണം ഉൾപ്പെടെയുള്ള സുരക്ഷിത നിക്ഷേപങ്ങളുടെ വിലയെ ബാധിക്കും. അതേസമയം, കൂടുതൽ വൈകാരികപ്രശ്‌നങ്ങളായ പരോക്ഷ സർക്കാർ സബ്‌സിഡി, ബൗദ്ധിക സ്വത്ത്, സാങ്കേതിക വിദ്യാ വിപണിയിൽ ആധിപത്യം ചെലുത്താനുള്ള ചൈനയുടെ മോഹം എന്നിവ  പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. അതിനപ്പുറം 2020 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നയരൂപീകരണത്തെ ബാധിക്കുന്ന  മറ്റൊരു ഘടകമാണ്.

 

യുഎസ് ഫെഡിൻ്റെ ബാലൻസ് ഷീറ്റ്

 

ലോക ഗോൾഡ് കൗൺസിലിൻ്റെ സ്വർണ്ണ റീട്ടെയ്ൽ വിപണിയെക്കുറിച്ചുള്ള വിശകലനം

ഇത് പ്രകാരം 2019 ൽ സ്വർണ്ണവിലയിൽ 23.9 ശതമാനം വളർച്ചയാണ് ഉണ്ടായത്. അത് 2900 രൂപയിൽ നിന്നും  3,594 രൂപയിലേക്ക് ഉയർന്നു. അതേ സമയം യുഎസ് ഡോളറും സ്വർണ്ണ ഔൺസും തമ്മിലുള്ള നിരക്കിൽ 18.9 ശതമാനം വളർച്ചയുണ്ടായി. ഇതിന് കാരണം നികുതി നിരക്കിലെ മാറ്റവും ഡോളർ-രൂപ നിരക്കിലുള്ള കുറവുമാണ്. ഡോളറിനെ അപേക്ഷിച്ച് രൂപയ്ക്ക് 2.34 ശതമാനം താഴ്ചയുണ്ടായി. 2019 ൽ രൂപ ഒരു ഡോളറിന് 691 രൂപയിൽ നിന്നും 71.35 രൂപയിലേക്ക് കൂപ്പുകുത്തി. ഡിസംബർ 2019 ൽ, യുഎസ് ഫെഡറൽ റിസർവ്വ് ബാങ്ക് 365 ബില്ല്യൺ ഡോളറിൻ്റെ പുതിയ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. താൽക്കാലികമായി വായ്പാ വിപണിയിലേക്ക് പണമെത്തിക്കുകയാണ് ലക്ഷ്യം. റിപ്പോ വഴി 490 ബില്ല്യൺ  ഡോളർ വേറെയും നിക്ഷേപമിറക്കാൻ ഫെഡറൽ റിസർവ്വിന് പദ്ധതിയുണ്ട്.

 

ചരിത്രപരമായി, ഫെഡറൽ റിസർവ്വിൻ്റെ ബാലൻസ് ഷീറ്റ് പദ്ധതി സ്വർണ്ണവുമായി ചേരുന്ന  വിധത്തിലായിരുന്നു. ഉദാഹരണത്തിന്, ഫെഡറൽ റിസർവ്വിൻ്റെ ബാലൻസ് ഷീറ്റ് സബ് പ്രൈം പ്രതിസന്ധിയുടെ ഭാഗമായി 2009 ൽ ആരംഭിച്ചു. അന്നേരം, ഫെഡിൻ്റെ ബാലൻസ് ഷീറ്റ് 1 ട്രില്ല്യണിൽ താഴെയായിരുന്നു. പക്ഷെ 2014 ൽ ഇത് 4.5 ട്രില്ല്യൺ  ഡോളറായി ഉയർന്നു. 2008 മുതൽ 2011 കാലഘട്ടത്തിൽ ഫെഡ് 2.3 ട്രില്ല്യൺ ഡോളർ വായ്പ വാങ്ങി. അത് സ്വർണ്ണവിലയെ റെക്കോഡ് ഉയരത്തിലെത്തിച്ചു. വാസ്തവത്തിൽ ഈ കാലഘട്ടത്തിൽ സ്വർണ്ണവില ഔൺസിന് 800 ഡോളർ എന്നതിൽ നിന്നും  1200 ഡോളർ എന്ന  സ്ഥിതിയിലെത്തി. അത് സെപ്റ്റംബർ 2011 ൽ 1921 ഡോളറിൽ എത്തി. 2013 ലെ ആദ്യ ആറ് മാസങ്ങളിൽ സ്വർണ്ണവില 1600 ഡോളറിനേക്കാൾ ഉയർന്ന  തോതിൽ നിന്നും  1200 ഡോളറിൽ എത്തിച്ചേർന്നു. പണലഭ്യത കൂട്ടാനുള്ള നയങ്ങൾ പിൻവലിക്കുമെന്ന  ധാരണയെത്തുടർന്നായിരുന്നു ഇത്. മൊത്തത്തിൽ, ഫെഡറൽ റിസർവ്വിൻ്റെ ബാലൻസ് ഷീറ്റ് വളരുന്നതിൻ്റെ ഭാഗമായി സ്വർണ്ണം വീണ്ടും അടുത്ത കാലങ്ങളിൽ കുതിച്ചുചാടുമെന്ന  ശക്തമായ വാദം നിലനിന്നിരുന്നു.

 

സ്വർണ്ണത്തിൻ്റെ വില

 

ചില കാര്യങ്ങളിൽ, സ്വർണ്ണം ഒരു സീറോ കൂപ്പ ബോണ്ട് പോലെയാണ്. അതിന് സ്വതസിദ്ധമായ ഒരു മൂല്യം ഉണ്ട്. അത് എളുപ്പത്തിൽ വിറ്റ് പണമാക്കാമെന്നുമാത്രമല്ല യാതൊരു വിധത്തിലുള്ള റിസ്‌കും ഇല്ല, വലിയ ലാഭം ഇല്ലെങ്കിലും. അതിൽ അടങ്ങിയിരിക്കുന്ന  മൂല്യം കാരണം കാലക്രമേണ വില വർധിക്കും എന്നതാണ് സ്വർണ്ണത്തിലെ ആകർഷണം. ബോണ്ടുകളെപ്പോലെ, ആദായം കുറയും തോറും വില ഉയരും. കഴിഞ്ഞ നൂറുവർഷങ്ങൾക്കുള്ളിൽ യുഎസ് അനുഭവിച്ച രണ്ട് വലിയ കടപ്രതിസന്ധി ഘട്ടത്തിലും ബോണ്ട് വില ക്രമാതീതമായി ഉയർന്നിരുന്നു. ഇതിൽ ഒന്ന്  1929 ലെ ഗ്രേറ്റ് ഡിപ്രഷൻ എന്നറിയപ്പെടുന്ന  ക്ഷാമകാലമായിരുന്നു , രണ്ടാമത്തേത് 2008 ലെ സബ്‌പ്രൈം പ്രതിസന്ധിയായിരുന്നു.

 

യുഎസ് അധികൃതർ രണ്ട് പ്രതിസന്ധികളെയും ഒരുപോലെ കൈകാര്യം ചെയ്തു. അവർ ഹ്രസ്വകാല വായ്പാ പലിശനിരക്ക് പൂജ്യമാക്കി. അതുവഴി ധാനകാര്യസംവിധാനത്തിൽ പണലഭ്യത വർധിപ്പിച്ചു. പ്രധാന കറൻസികളുമായുള്ള ഡോളർ വിനിമയനിരക്ക് കുറഞ്ഞു. ഈ നയത്തിൽ നിന്ന് രണ്ട് രീതിയിൽ സ്വർണ്ണം നേട്ടമുണ്ടാക്കി.  ഒന്ന് സ്വർണ്ണത്തിൻ്റെ വില നിശ്ചയിച്ചതും കൈമാറ്റം നടത്തിയതും ഡോളറിലാക്കി. ഡോളറാകട്ടെ  ദുർബലമായതോടെ അതിൻ്റെ വാങ്ങൽ ശേഷി കൂടി. പലിശനിരക്ക് കുറഞ്ഞതോടെ ബോണ്ട് ആദായവും അതിനൊപ്പിച്ച് താഴ്ന്നു. ഇതെല്ലാം സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള അവസരം ഫലപ്രദമായി കുറച്ചു.

 

ഡോളർ നിരക്കിലുള്ള സ്വർണ്ണവിലയും യുഎസ് പലിശനിരക്കും നാണയപ്പെരുപ്പവും തമ്മിലുള്ള ബന്ധം മനസ്സിലാകണമെങ്കിൽ സ്വർണ്ണത്തെ ഒരു ബോണ്ട്പോലെ കണ്ടാൽ മതി. ഈ അർത്ഥത്തിൽ സ്വർണ്ണം ഒരു സീറോ കൂപ്പ ബോണ്ടാണ് (അതായത് പലിശ നൽകാത്ത ബോണ്ട്), അതിന് ദീർഘകാല ആയുസ്സുണ്ട് (അതായത് അത് എന്നും  നിലനിൽക്കും എന്നർത്ഥം), ഇതിൻ്റെ ക്രെഡിറ്റ് റിസ്‌ക് പൂജ്യമാണ്.

 

ചാർലി മോറിസ്, മൾട്ടി അസറ്റ് അറ്റ്‌ലാന്റിക് ഹൗസ് ഫണ്ട് മാനേജ്‌മെൻറ് ഒരു സ്വർണ്ണവില നിർണ്ണയ മാതൃക സൃഷ്ടിച്ചു. സ്വർണ്ണത്തിൻ്റെ മൂല്യം ഡോളറിൽ അളക്കുന്നതാണ് ഈ മാതൃക.

 

സ്വർണ്ണത്തിൻ്റെ ന്യായവില = ഹിസ്‌റ്റോറിക് സിപി ഐ x  4 x (20 വർഷത്തെ ബ്രേക്ക് – ഈവൻ) ^ 20 / (20 വർഷത്തെ ശരിയായ നിരക്ക് )^20

യഥാർത്ഥ വില= 20 വർഷത്തെ ബോണ്ട് ആദായം – 20 വർഷത്തെ ബ്രേക്ക് ഈവൻ നിരക്ക്.

 

4 എന്നത് ഏറ്റവും ചേരുന്ന  സംഖ്യയാണ്. 20 വർഷത്തെ കാലാവധി എന്നത് അസ്ഥിരതയുമായുള്ള സാമ്യമാണ്. സ്വർണ്ണത്തിൻ്റെ ദീർഘകാല ശരാശരി അസ്ഥിരത 20 വർഷത്തെ യുഎസ് ട്രഷറിയുടേതിന് തുല്ല്യമാണ്. അത് 10 വർഷത്തിൽ കുറഞ്ഞ രീതിയിലാണ് അസ്ഥിരതയെങ്കിൽ, 30 വർഷമെടുത്താൽ അസ്ഥിരത കൂടുതലായിരിക്കും. അദ്ദേഹം ഈ കണക്കുകൾ സ്വർണ്ണവിലയുടെ മുകളിൽ എഴുതിപ്പിടിപ്പിച്ചു. അത് സ്വർണ്ണത്തിൻ്റെ ന്യായവില, മീഡിയം കാലഘട്ടത്തിലെ കയറ്റിറക്കങ്ങൾ എന്നിവ വിശദീകരിക്കാൻ ഉപയോഗപ്രദമായി.

 

 

സ്വർണ്ണവിലയുടെ പ്രവചനം

 

യുഎസ് ഫെഡ് ഹ്രസ്വകാല വായ്പാ നിരക്ക് കുറച്ചു. പല നിരീക്ഷകരും ഇനി കൂടുതൽ നിരക്ക് കുറവ് പ്രഖ്യാപിക്കുമെന്ന് വിലയിരുത്തി. ചില പലിശനിരക്ക് ഇനിയും കുറയ്ക്കുക വഴി ഡോളർ വില നല്ലതുപോലെ ഇടിയുമെന്നുപോലും പ്രവചിച്ചു. സെപ്റ്റംബർ 2019 ൽ ബുള്ള്യൻ വില ആറ് വർഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയരത്തിലായിരുന്നു. ഇതിന് കാരണം ഫെഡറൽ റിസർവ്വ് വായ്പാനിരക്ക് കുറച്ചതും കടത്തിൽ നിന്നുള്ള ആദായം പൂജ്യത്തിനേക്കാൾ കുറവായിരുന്നത് 17 ട്രില്ല്യൺ  ഡോളറായി ഉയർന്നു. അത് പലിശ നിരക്കില്ലാത്ത സ്വർണ്ണത്തിൻ്റെ ആകർഷകത്വം കൂട്ടുകയും ചെയ്തു. ഇപ്പോൾ ചോദിക്കപ്പെടുന്ന ചോദ്യം 2020ലെ സ്വർണ്ണത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ് എന്നതാണ്. വിപണിയിലെ ഏതാനും വിദഗ്ധരുടെ അഭിപ്രായങ്ങൾ നോക്കാം:

 

സിറ്റി ഗ്രൂപ്പ് വിശ്വസിക്കുന്നത് സ്വർണ്ണവിലയ്ക്ക് ഇനിയും ഉയരാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ്. 2020 ൽ ഫെഡ് പലിശനിരക്ക് ഇനിയും ഉയർത്താൻ സാധ്യത കുറവാണ്. ആഗോള വളർച്ച താഴോട്ടാണെന്ന  റിസ്‌കോടെ, നാണ്യപ്പെരുപ്പം ഇപ്പോഴും തുടരുകയാണെന്നതും വ്യാപാരയുദ്ധം 2020ലും തുടരുമെന്നതും ഇനിയും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതയെ തള്ളിക്കളയുന്നു. ഗോൾഡ് ഫ്യൂച്ചേഴ്‌സ് പ്രകാരം 2020 ൽ സ്വർണ്ണവില ഔൺസിന് 1575 ഡോളറാണ്. മുകളിലേക്ക് ഉയരാനും സാധ്യതയുണ്ട്. യുഎസ് നയനിരക്ക് ഉയരുമെന്ന് ആരും കരുതുന്നില്ല. ഇടക്കാല ആദായവും മറ്റും ഉയരുന്നതിൽ തടസ്സമുണ്ടാകുമെന്ന് ഫെഡ് വിലയിരുത്തുന്നു. അത് സ്വർണ്ണം കൈവശം സൂക്ഷിക്കുന്നതിനുള്ള അവസരം കുറയ്ക്കുന്നു. താരിഫുകൾ പിൻവലിച്ചുകൊണ്ട് യുഎസ്-ചൈന വ്യാപാരക്കരാർ യാഥാർത്ഥ്യമായാൽ മാത്രമേ സ്വർണ്ണവിലയുടെ കാര്യത്തിൽ റിസ്‌ക് ഉണ്ടാകൂ.

 

ഗോൾഡ്മാൻ സാക്‌സും സ്വർണ്ണവില ഔൺസിന് 1,600 ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. വിപണി റിസ്‌കില്ലാത്തതായി മാറുമ്പോൾ സ്വർണ്ണത്തിന് നന്നായി പെർഫോം ചെയ്യാൻ സാധിക്കും. എന്തായാലും ഫെഡ് അടുത്തകാലത്തൊന്നും പലിശനിരക്ക് ഉയർത്തുമെന്ന് ആരും കരുതുന്നില്ല, എതിരാളികൾ പോലും.

ബിഎൻപി പാരിബാസ് 2020 പകുതിയിൽ രണ്ട് തവണകൂടി പലിശനിരക്ക് കുറയുമെന്നാണ് കരുതുന്നത്. പലിശനിരക്ക് കുറഞ്ഞ അന്തരീക്ഷം, ഡോളറിൻ്റെ വില കുറയുമെന്ന പ്രവചനം, എളുപ്പത്തിൽ പണലഭ്യമാക്കുന്ന നയങ്ങൾ….ഇതെല്ലാം സ്വർണ്ണത്തെ പിന്തുണയ്ക്കുന്ന  ഘടകങ്ങളാണ്. സർക്കാരുകൾ തന്നെ  സ്വർണ്ണം വാങ്ങുക എന്നത് ഡിമാൻറ് കൂട്ടാനുള്ള വഴിയാണ്. ഇതിൽ ചൈന നടത്തിയ വാങ്ങൽവരെ ഉൾപ്പെടും. ഗോൾഡ്മാൻ സാക്‌സ് പറയുന്നത് സ്വർണ്ണത്തിലേക്ക് സമ്പാദ്യത്തെ വൈവിധ്യവൽക്കരിക്കാനുള്ള പ്രവണത ഏറുകയാണ്. സെൻട്രൽ ബാങ്കുകളാണ് ലോകത്തിലെ അഞ്ചിലൊന്ന് സ്വർണ്ണവും വാങ്ങുന്നത്. ഡോളറിൽ നിന്നും സ്വർണ്ണത്തിലേക്ക് മാറിയത് വലിയൊരു വ്യതിയാനമാണ്. നിക്‌സ കാലഘട്ടത്തിന് (എഴുപതുകൾ) ശേഷം സ്വർണ്ണത്തിനോട് സെൻട്രൽ ബാങ്കുകൾ ഇത്രയും അടുപ്പം കാണിക്കുന്നത് ഇത് ആദ്യമായാണ്. അതുകൊണ്ട്തന്നെ നിക്ഷേപകരോട് അവരുടെ ദീർഘകാല ബോണ്ട് ഹോൾഡിംഗിൽ സ്വർണ്ണംകൂടി ഉൾപ്പെടുത്താൻ ഉപദേശമുണ്ട്. കാരണം ഈ ലോഹത്തിന് ഭയം മൂലമുണ്ടാകുന്ന ഡിമാൻറാണ് ഇപ്പോഴുള്ളത്.

 

ബിഎൻപി പാരിബാസ് എസ്എ സ്വർണ്ണവില പഴയപടി ഔൺസിന് 1600 ഡോളറിലേക്ക് കുതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ തളരുന്ന വളർച്ചാനിരക്ക് കൂട്ടാൻ വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്നും, ചൈനയുമായുള്ള വ്യാപാരയുദ്ധം അവസാനിക്കുമെന്നും നാണ്യപ്പെരുപ്പം കുറയുമെന്നുമുള്ള  കണക്കുകൂട്ടലുകളാണ് ഇതിന് പിന്നിൽ. ജൂൺ 2020 ന് മുമ്പ് 25 ബേസിസ് പോയിൻ്റെങ്കിലും പലിശ നിരക്ക് യുഎസ് കുറയ്ക്കുമെന്നാണ് ബിഎൻപി പാരിബാസ് കരുതുന്നത്. സാധാരണ ആദായം ഓരോ തവണ പലിശനിരക്ക് കുറയ്ക്കുമ്പോഴും കുറയുമെന്നതിനാൽ, സ്വർണ്ണം സൂക്ഷിക്കുന്നതിന് നേട്ടമുണ്ടാകുമെന്ന് തന്നെ ഇവർ പറയുന്നു.

 

അതേസമയം തികച്ചും വിപരീതമായ വിലയിരുത്തലാണ് മോർഗൻ സ്റ്റാൻലിയ്ക്കുള്ളത്. ചൈനയും യുഎസും വ്യാപാര താരിഫുകൾ കുറയ്ക്കുന്നതോടെ സ്വർണ്ണവില കുറയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. 2020 ലെ ആദ്യ പകുതിയിൽ സ്വർണ്ണവില ഔൺസിന് 1394 ഡോളറായി കുറയുമെന്ന് ഇവർ കരുതുന്നു. ചൈനീസ് ഉപഭോക്താക്കൾ സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്നതിനാൽ സ്വർണ്ണത്തെ തള്ളിപ്പറയാൻ സാധ്യതയുണ്ടത്രെ. 2017 ജനുവരിയ്ക്ക് ശേഷം സ്വർണ്ണഇറക്കുമതി ചൈനയിൽ ഏറ്റവും കുറഞ്ഞതോതിലാണ് ഒക്ടോബർ 2019 ൽ. ഇന്ത്യയിലെ ഡിമാൻറും ശോചനീയമാണ്. ദീപാവലി  ഉത്സവകാലത്ത് ഇന്ത്യയിലും സ്വർണ്ണ ഉപഭോഗം സാധാരണത്തേതിലും കുറവായിരുന്നു. സമീപകാലത്ത് ഉപഭോക്താക്കൾക്ക് സ്വർണ്ണത്തിനോടുള്ള താൽപര്യം കൂടാൻ സാധ്യതയില്ല.

 

ചുരുക്കിപ്പറഞ്ഞാൽ സ്വർണ്ണത്തിൻ്റെ ഭാവി 2020 ൽ എന്താകുമെന്ന് കൃത്യമായി പ്രവചിക്കാൻ ബുദ്ധിമുട്ടുണ്ടെന്നർത്ഥം. എന്തെങ്കിലും പ്രത്യേക സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ വിദഗ്ധർക്ക് സ്വർണ്ണവിലയിലുണ്ടാകുന്ന  പ്രത്യാഘാതം എന്തെന്ന്  ഒരു പക്ഷെ പറയാൻ കഴിഞ്ഞേക്കാം. 2008-09 ലെ സാമ്പത്തികമാന്ദ്യത്തിൽ നിന്നും ഇനിയും ലോകം പൂർണ്ണമായും കരകയറിയിട്ടില്ലെന്ന് വേണം കരുതാൻ. യുഎസ് കരുത്തിൻ്റെ അടയാളങ്ങൾ കാണിക്കുന്നുണ്ട്. ബ്രെക്‌സിറ്റ് ആഗോളവിപണിയിൽ പുതിയ ഭൂകമ്പങ്ങൾ സൃഷ്ടിച്ചേക്കും. ആഗോള ബോണ്ടിൻ്റെ മൂന്നിലൊന്നിൻ്റെ ആദായം നെഗറ്റീവാണ്. വ്യാപാരയുദ്ധം ഇനിയും പൂർണ്ണമായും കെട്ടടങ്ങിയിട്ടില്ല. 2020 ലെ യുഎസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ അരക്ഷിതാവസ്ഥ വന്നേക്കാം. രത്‌നച്ചുരുക്കമെന്തെന്നാൽ, സ്വർണ്ണവില 2020 ൽ വീണ്ടും ചെറിയ തോതിൽ താഴ്‌ന്നേക്കാം. കുത്തനെയുള്ള ഇടിവ് ഉണ്ടായില്ലെങ്കിലും. ചില ജ്ഞേയവും അജ്ഞേയവുമായ ഘടകങ്ങൾ ഒരു പക്ഷെ സ്വർണ്ണവിലയിൽ മറ്റൊരു കുതിപ്പുണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. എന്തായാലും നിങ്ങളുടെ ഊഹം എൻ്റെതുപോലെ തന്നെ മികച്ചതാണ്!

 

വി. പി. നന്ദകുമാർ
MD & CEO മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.