ഈ കോവിഡ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു അമ്മയുടെ കുറിപ്പിലൂടെ…

ഈ കോവിഡ്  കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ ഒരു അമ്മയുടെ കുറിപ്പിലൂടെ…

ഈ കോവിഡ് കാലത്ത് ഒരു ‘അമ്മ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. അത് ഈ ലോകത്തെ എല്ലാവർക്കും വലിയൊരു സന്ദേശമാണ് നൽകുന്നത്. ആ കുറിപ്പിലൂടെ ഒന്ന് പോയി നോക്കൂ.

ഡോ. ഷബ്‌നം താഹിർ ഒരു ഗൈനക്കോളജിസ്റ്റ് ആണ്, തൻ്റെ മകനും എം.ബി.ബി.സ്. നാലാം വർഷ വിദ്യാർത്ഥിയുമായിരുന്ന സൽമാൻ താഹിറിൻ്റെ മരണത്തെക്കുറിച്ച് ഈ ലോകത്തോട് തുറന്നു പറയുകയാണ് ആ അമ്മ. ഇക്കാര്യം നിങ്ങളോട് പങ്കുവയ്ക്കുന്നത് മക്കളെ അവരുടെ അമ്മമാർക്ക് നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് തുടങ്ങുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്ന 21 വയസ്സുള്ള തൻ്റെ മകൻ ഈ ലോകത്തു നിന്ന് വിടപറഞ്ഞത്. അതാണ് എന്നെ നിങ്ങളോട് സംസാരിക്കാൻ ഇടവരുത്തിയത്. ഞാൻ ഒരു അമ്മ മാത്രമല്ല ഒരു ഡോക്ടർ കൂടി ആണ്. എൻ്റെ മകന് യാതൊരു വിധ അസുഖങ്ങളോ പ്രതിരോധ ശേഷി കുറവോ ഉണ്ടായിരുന്നില്ല. എൻ്റെ മകൻ എല്ലാത്തിനും മുൻപന്തിയിലായിരുന്നു, പഠിച്ചു ഡോക്ടർ ആയി എല്ലാവർക്കും സേവനം നൽകാൻ ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി കൂടി ആയിരുന്നു അവൻ. എന്നാൽ ഇതെല്ലം മാറ്റി മറിച്ചത് വെറും മൂന്നു ദിവസങ്ങൾക്കുള്ളിലാണ്.

ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ അവൻ അധികം പുറത്ത് പോയിട്ടില്ല, ആകെ രണ്ടു തവണ 5 മിനിറ്റ് നേരത്തേക്കാണ് പുറത്തു പോയത് അതും അവൻ്റെ സ്വന്തം വാഹനത്തിൽ ആയിരുന്നു. വന്നാൽ ഉടൻ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുകയും, സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യുന്ന ശീലമുള്ള ആളാണ് മകൻ, എല്ലാം കൃത്യമായി ചെയ്യും കാരണം അവനൊരു മെഡിക്കൽ വിദ്യാർത്ഥി കൂടി ആണല്ലോ.

ഈദുൽ ഫിത്തറിൻ്റെ തലേന്ന് രാത്രി അവൻ 2 സുഹൃത്തുക്കളുടെ കൂടെ പുറത്ത് പോയിരുന്നു. എന്നിട്ട് 2 മണിക്കൂർ കഴിഞ്ഞു വന്നു കുളിച്ചശേഷം കിടന്നു. ഈദിൻ്റെ അന്ന് രാവിലെ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് ഞാൻ ചെന്ന് നോക്കിയപ്പോൾ അവനു ചെറിയ തലവേദനയുണ്ടെന്ന കാര്യം പറഞ്ഞു. തലവേദനയുള്ളതുകൊണ്ട് ഞാൻ ഒരു Panadol കൊടുത്തു. അതിനുശേഷം വേദന കുറവില്ലന്ന്‌ പറഞ്ഞപ്പോൾ ടെമ്പറേചർ നോക്കിയപ്പോൾ 99ഡിഗ്രീ ആയിരുന്നു. അങ്ങനെ സംശയം തോന്നി അവനെ വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്തു. പിറ്റേദിവസമായപ്പോൾ അത് 101 ഡിഗ്രീ ആയി. അന്ന് രാവിലെ തന്നെ അവൻ്റെ കഴുത്തിനുസ്റ്റിഫ്‌നെസ്സ് ഉണ്ടെന്നു പറഞ്ഞപ്പോൾ ഞാനും പീഡിയാട്രീഷ്യനായ എൻ്റെ ഭർത്താവും മെനിഞ്ചൈറ്റിസ് സംശയിച്ചു. എന്നാൽ ഛർദി പോലെ ഉള്ള ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടില്ല. അതിനാൽ അവൻ്റെ ബ്ലഡ്‌ സാംപിൾ എടുത്ത് പരിശോധനയ്ക്ക് അയച്ചു, പരിശോധനയുടെ ഫലം വന്നപ്പോൾ ബാക്റ്റീരിയൽ മെനിഞ്ചൈറ്റിസ് ആണെന്ന് പറഞ്ഞ് ഡോക്ടർ ആൻ്റിബയോട്ടിക്‌സ് കൊടുത്തു തുടങ്ങി.

അങ്ങനെ ആശുപത്രിയിൽ ഐസൊലേഷൻ ചെയ്‌തു. അതിനുശേഷം മറ്റൊരു ടെസ്റ്റിംഗ് റിസൾട്ട്‌ കൂടി വന്നു അതിൽ വൈറൽ മെനിഞ്ചൈറ്റിസ്. ചികിത്സ നടക്കുമ്പോൾ ഞാൻ അവൻ്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. അവനു ജലദോഷം, തൊണ്ട വേദന, ചുമ, വയറു വേദന, ചെവി വേദന ഇങ്ങനെയൊന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലും അദ്ദേഹം ഒരു chest xray എടുത്തോളൂ എന്ന് പറഞ്ഞു. Xray ഇൽ ഒരു ചെറിയ patch കണ്ടു. ഉടൻ തന്നെ covid ടെസ്റ്റിംഗ് ചെയ്തു. റിസൾട്ട് വന്നു പോസിറ്റീവ്.

പിന്നെ പെട്ടെന്നാണ് അവൻ്റെ സ്ഥിതി ആകെ വഷളായത്. ഹാർട്ട് റേറ്റ് കൂടി, ന്യൂമോണിയ ഏറ്റവും കഠിനമായ രീതിയിൽ വരുന്നതും ഇത്ര അധികം പിന്തുണ കൊടുത്തിട്ടും അവനു രക്ഷപ്പെടാൻ പറ്റാത്ത അവസ്ഥയിലേക്ക് വരുന്നതും 8-12 മണിക്കൂർ കൊണ്ടാണ്. അങ്ങനെ എല്ലാവർക്കും ഒരു ഞെട്ടൽ ആയി അവൻ വിട പറഞ്ഞു. അതിനുശേഷം ഭർത്താവിൻ്റെ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നപ്പോൾ അത് പോസിറ്റീവായി. ഞങ്ങളുടെ മോൻ പോയിട്ട് പരസ്പരം ഒന്ന് കെട്ടിപിടിച്ച് കരയാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മകൻറെ മരണാനന്തര ചടങ്ങ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തിയത്.

എൻ്റെ അനുഭവത്തിൽ നിന്നും എനിക്ക് നിങ്ങളോടൊക്കെ യാനുള്ളത് :

1) അപകടസാധ്യത ഘടകങ്ങൾ ഇല്ലായെന്ന്‌ കരുതി ആരും പുറത്ത് ഇറങ്ങി നടക്കരുത്. നിങ്ങൾ രോഗി ആയില്ലെങ്കിൽപോലും കാരിയർ ആവാൻ സാധ്യത കൂടുതലാണ്. മകന്റെ കോൺടാക്ട് ലിസ്റ്റ് എടുത്തപ്പോൾ അതിൽ നിന്നും മനസ്സിലായത് ഏറ്റവും വലിയ സാധ്യത ഞങ്ങൾ രണ്ടു പേരും ജോലി കഴിഞ്ഞു വന്നത് വൈറസ് വാഹകരായിട്ടായിരിക്കുമെന്നാണ്. അങ്ങനെയായിരിക്കും വീട്ടിൽ ഉണ്ടായിരുന്ന മകന് ബാധിച്ചത്.

2) നിങ്ങൾ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക, ആവശ്യമില്ലാതെയുള്ള ആശുപത്രി സന്ദർശനം ഒഴിവാക്കുക, കൂടാതെ രോഗികൾടെ ഒപ്പമുള്ള ആൾ ആയിട്ട് ആശുപത്രിയിൽ പോവുകയോ രോഗികളെ സന്ദർശിക്കുകയോ ചെയ്യാതിരിക്കുക.

3) ഇപ്പോഴും വന്ധ്യത ചികിത്സയ്ക്കായി ആളുകൾ എന്നെ കാണാൻ വരുന്നുണ്ട്. അവരോടു എനിക്ക് പറയാനുള്ളത് നിങ്ങൾ 10 വർഷം ക്ഷമിച്ചില്ലേ. 6 മാസം കൂടി കാക്കൂ. ഇപ്പോൾ ഇതിനു വേണ്ടി വരല്ലേയെന്നാണ്.

4) സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ അതുപോലെത്തന്നെ പാലിക്കുക. അനാവശ്യ ഭീതി ആണ് അവർ പരത്തുന്നത് എന്ന് പറയുന്നത് തെറ്റാണ്. ഒരു ഡോക്ടർ ആയിട്ടും എല്ലാ സൗകര്യങ്ങളും ഒരുക്കിയ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയിട്ടും എൻ്റെ മകൻ എൻ്റെ കണ്മുന്നിൽ വെച്ച് ഇല്ലാതാവുന്നത് ഞാൻ നിസ്സഹായ അവസ്ഥയിൽ നോക്കി നിൽക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ്.

5)പണത്തിനു വേണ്ടി ഡോക്ടർമാർ കള്ളം പറയുന്നു എന്ന് പറയുന്നവരോട്. ഞാൻ എൻ്റെ എല്ലാ സ്വത്തും പണവും നിങ്ങൾക്കു തരാം. പകരം എൻ്റെ കുഞ്ഞിനെ എനിക്ക് തരുമോ?

6)ഇതൊന്നും എനിക്ക് വരില്ല എന്ന് കരുതുന്നവരോട് എനിക്ക് പറയാൻ ഉള്ളത്… നിങ്ങൾ പോലും അറിയാതെ നിങ്ങളുടെ പ്രിയപ്പെട്ടവരെ നിങ്ങൾ മരണത്തിനു എറിഞ്ഞു കൊടുക്കുകയാണ്. ഇനിയും അമ്മമാർക്കു മക്കളെ നഷ്ടപ്പെടാതെ ഇരിക്കട്ടെ. ഇങ്ങനെയായിരുന്നു കുറിപ്പിൽ.

ഈ കൊറോണ കാലഘട്ടത്തിൽ സർക്കാർ നിർദ്ദേശങ്ങളൊക്കെ കൃത്യമായി പാലിച്ച്, വ്യക്തിശുചിത്വവും സാമൂഹിക അകലവും കൃത്യമായി പാലിച്ചാൽ ഇനിയൊരു സൽമാൻ താഹിർ നമ്മുക്കിടയിൽ ഉണ്ടാകാതിരിക്കും. എല്ലാവരും കൊറോണയുടെ പിടിയിൽപ്പെടാതെ സ്വയം സൂക്ഷിക്കുക.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.