വലപ്പാട് പൊലീസിന് കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്.
വലപ്പാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്ക് മുന്‍നിരയിലുള്ള പോലീസിന് പിന്തുണയുമായി മണപ്പുറം ഫൗണ്ടേഷന്. ഈ കോവിഡ് കാലത്ത് വലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് കയ്യുറകള്‍, മാസ്കുകള്‍, സാനിറ്റൈസര്‍, താമസ സൗകര്യത്തിനുള്ള കട്ടിലുകള്‍, കിടക്കകള്‍ എന്നിവ നല്കി.
മണപ്പുറം ഫൗണ്ടേഷന് ചീഫ് മാനേജര്‍ ശില്പ സെബാസ്റ്റ്യന്‍ ഇവയാണ് വലപ്പാട് പൊലീസ് സ്റ്റേഷന് സി.ഐ സുമേഷിനു കൈമാറിയത്. സ്റ്റേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി എ നൂറുദ്ധീൻ, സ്റ്റേഷൻ പി ആർ ഓ അസീസ് ശ്രുതി ബിബിൻ എന്നിവർ ഈ ചടങ്ങിൽ പങ്കെടുത്തു.