ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്
ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യു.എഫ്.പി). പട്ടിണിയെ നേരിടാനുള്ള ശ്രമങ്ങള്‍ക്കും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ സമാധാനത്തിനുള്ള സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പട്ടിണിയെ യുദ്ധത്തിൻ്റെയും സംഘര്‍ഷത്തിൻ്റെയും ആയുധമായി ഉപയോഗിക്കുന്നത് തടയാനുള്ള ശ്രമങ്ങളില്‍ ഒരു പ്രേരക ശക്തിയായി പ്രവര്‍ത്തിച്ചതിനുമാണ് സംഘടനയ്ക്ക് പുരസ്കാരം.
1963ല്‍ ആണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം സ്ഥാപിക്കപ്പെട്ടത്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്.
10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ് പുരസ്കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്ലോയില്‍ പുരസ്കാരം സമ്മാനിക്കും.
Photo Courtesy : Google/ images are subject to copyright