റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍​ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല.

റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍​ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല.

കോവിഡ്​ പശ്ചാത്തലത്തില്‍ റദ്ദാക്കിയ അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍​ നവംബര്‍ 30 വരെ പുനരാരംഭിക്കില്ല. തെരഞ്ഞെടുത്ത റൂട്ടുകളില്‍ മാത്രം സര്‍വിസ്​ തുടരുമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

രാജ്യത്ത്​ ആദ്യഘട്ട ലോക്​ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച്‌​ 23ന്​ വിമാന സര്‍വിസുകള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. എന്നാല്‍ വിദേശത്തുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി വന്ദേ ഭാരത്​ മിഷൻ്റെ വിമാനങ്ങള്‍ മേയ്​ മുതല്‍ സര്‍വിസ്​ നടത്തുന്നുണ്ട്​. കൂടാതെ ജൂലൈ മുതല്‍ 18ഓളം രാജ്യങ്ങളുമായുള്ള ഉഭയകക്ഷി എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയില്‍നിന്ന്​ വിദേശരാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വിസുകള്‍ ആരംഭിച്ചിരുന്നു.

അന്താരാഷ്​ട്ര വിമാന സര്‍വിസുകള്‍ ഉടന്‍ ആരംഭിക്കില്ലെങ്കിലും നിലവിലെ പ്രത്യേക വിമാനങ്ങളുടെയും അന്താരാഷ്​ട്ര കാര്‍ഗോ വിമാനങ്ങളുടെയും സര്‍വിസുകളെ ബാധിക്കില്ലെന്നും ഡി.ജി.സി.എയുടെ സര്‍ക്കുലറില്‍ പറയുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.