ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്: മുരളീധരനായി വിജയ് സേതുപതി…

ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്: മുരളീധരനായി വിജയ് സേതുപതി…

ശ്രീലങ്കയുടെ ക്രിക്കറ്റ് ഇതിഹാസതാരം മുത്തയ്യ മുരളീധരൻ്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ചിത്രത്തില്‍ മുരളീധരനെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പര്‍താരം വിജയ് സേതുപതിയാണ്. അണിയറപ്രവര്‍ത്തകര്‍ ഇന്ന്​ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ​ചെയ്യുക എം. എസ്​ സ്രീപതിയാണ്​. മൂവി ട്രെയ്ന്‍ മോഷന്‍ പിക്‌ചേഴ്‌സും ഡാര്‍ മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

മുരളീധരൻ്റെ ബൗളിങ്​ ആക്ഷനടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ്​ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്​. ചിത്രവുമായി ബന്ധപ്പെട്ടുള്ള പുതിയ പല പ്രഖ്യാപനങ്ങളും വരാനിരിക്കുന്നു എന്ന സൂചനയും അണിയറപ്രവര്‍ത്തകര്‍ നല്‍കിയിട്ടുണ്ട്​. 2020ല്‍ ലോകവ്യാപകമായി റിലീസ്​ ചെയ്യാനിരുന്ന ചിത്രം പല കാരണങ്ങള്‍ കൊണ്ട്​ നീണ്ടുപോകുകയായിരുന്നു.

ചിത്രത്തിന് വേണ്ടി വിജയ് സേതുപതിയെ ക്രിക്കറ്റ് പരീശിലിപ്പിക്കുന്നത് മുത്തയ്യ മുരളീധരന്‍ തന്നെയാണ്. അതേസമയം ‘ഒരു ഇതിഹാസ താരത്തെ വെള്ളിത്തിരയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന്’ വിജയ് സേതുപതി പറഞ്ഞു. കൂടാതെ മുത്തയ്യ മുരളീധരനായി അഭിനയിക്കുക എന്നത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ അദ്ദേഹം സിനിമയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും’ വിജയ് സേതുപതി അറിയിച്ചു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.