ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മലയാള നടന്‍ മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്ത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മലയാള നടന്‍ മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്ത്.

ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരങ്ങളില്‍ മലയാള നടന്‍ മോഹന്‍ലാല്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാഗസിൻ്റെ പട്ടികയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജനീകാന്താണ് എറ്റവും കൂടുതല്‍ വരുമാനം നേടുന്ന ദക്ഷിണേന്ത്യന്‍ താരം.

2019ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടികയാണ് ഫോബ്‌സ് മാഗസിൻ പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍നിന്ന് രണ്ടു പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍. മമ്മൂട്ടി പട്ടികയില്‍ 62ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടേത് 33.5 കോടിയും.

എന്നാൽ ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന താരങ്ങളെയിടുത്താൽ രണ്ടാം സ്ഥാനത്താണ് മോഹന്‍ലാല്‍. 64.5 കോടി രൂപയാണ് മോഹന്‍ലാലിൻ്റെ വരുമാനം. വിവിധ സിനിമകളില്‍ നിന്നുള്ള വരുമാനവും പരസ്യങ്ങളില്‍ നിന്നുള്ള വരുമാനവുമാണിത്. അഖിലേന്ത്യ തലത്തില്‍ ഇരുപത്തിയേഴാം സ്ഥാനത്താണ് മോഹന്‍ലാല്‍. നടന്‍ അക്ഷയ് കുമാറാണ് ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ഇന്ത്യന്‍ സിനിമാ താരം.

ആലിയ ഭട്ട് ആണ് വനിതകളില്‍ എറ്റവും മുന്നിലുള്ളത്. 59.21 കോടിയാണ് ആലിയ 2019-ല്‍ പ്രതിഫലമായി നേടിയത്. ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരം വിരാട് കോഹ്‌ലിയാണ്. 252.72 കോടിയാണ് കോഹ്‌ലിയുടെ 2019 ലെ വരുമാനം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.