മുഖ ചർമ്മത്തിലെ സുഷിരങ്ങൾ കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ

മുഖ ചർമ്മത്തിലെ  സുഷിരങ്ങൾ കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാർഗ്ഗങ്ങൾ

ചർമ്മം വളരെ സൂക്ഷ്‌മസംവേദനക്ഷമതയുള്ള ഒരവയവമാണ്. താരതമ്യേന മുഖത്തെ ചർമ്മം,  ചർമ്മത്തിന്റെ ഏറ്റവും ശ്രദ്ധിക്കേണ്ട  ഭാഗമാണ്. ആളുകൾ അവരുടെ മുഖത്തെ ചർമ്മത്തെക്കുറിച്ച് വളരെ ബോധവാന്മാരാണ്. സൗന്ദര്യമുള്ള ചർമ്മത്തിന് വേണ്ടി വെല്ലുവിളികൾ ഏറ്റെടുക്കാൻപോലും  അവർ പലപ്പോഴും മടിക്കില്ല.

നാം കഴിക്കുന്ന ഭക്ഷണവുമായി നമ്മുടെ ചർമ്മത്തിന് ബന്ധമുണ്ട്. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ശരിയായ പാതയിലാണോ എന്ന് നമ്മുടെ മുഖത്തിന് പറയാൻ കഴിയുമെന്ന് പറയപ്പെടുന്നു.

നിങ്ങളുടെ ചർമ്മത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ,  നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചാൽ മിക്കവാറും നിങ്ങൾക്ക് ഉത്തരം ലഭിക്കും.

ത്വക്ക് സുഷിരം വളരെ ഗുരുതരമായ ചർമ്മ പ്രശ്നമാണ്. ഈ ചർമ്മത്തിന്റെ അവസ്ഥ എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നത് എളുപ്പമല്ല. ചർമ്മത്തിന്റെ  ഈ അവസ്ഥയിലേക്ക് നിങ്ങളെ നയിക്കാൻ നിരവധി കാരണങ്ങളുണ്ട്. അതിലൊന്നാണ് അനുചിതമായ ഭക്ഷണക്രമം.

ചില സാഹചര്യങ്ങളിൽ, ഭക്ഷണത്തിൽ മികച്ച മാറ്റം വരുത്തിക്കൊണ്ട് ഈ അവസ്ഥ ഇല്ലാതാക്കാം. നിർഭാഗ്യവശാൽ, ഭൂരിഭാഗം കേസുകളിലും, ഒരു മെഡിക്കൽ ഇടപെടൽ അനിവാര്യമാണ്.

രോഗബാധിതരായ ആളുകൾ പലപ്പോഴും ഒരു സ്വാഭാവിക മാർഗ്ഗത്തെക്കാൾ ഒരു രാസമാർഗ്ഗമാണ് ഇഷ്ടപ്പെടുന്നത് , കാരണം ഈ പ്രശ്നം അഭിമുഖീകരിക്കുന്നവരിൽ  ഭൂരിഭാഗവും അക്ഷമരായിത്തീരുന്നു.

കെമിക്കൽ ഓപ്ഷൻ ഈ ചർമ്മപ്രശ്നത്തിന് ഒരു ദ്രുത പരിഹാരം നൽകുന്നുണ്ടെങ്കിലും അതിന് ഒരു നിത്യ പരിഹാരം നൽകാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം സ്വാഭാവിക പ്രകൃതിദത്ത മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്.

ഈ പതിപ്പിൽ, ചർമ്മത്തിന്റെ സുഷിരം കുറയ്ക്കുന്നതിനുള്ള ചില പ്രകൃതിദത്ത രീതികൾ പരിചയപ്പെടുത്തുന്നു.

വെള്ളരിക്കയും   നാരങ്ങയും

വെള്ളരിക്ക ഒരു സാധാരണ പച്ചക്കറിയാണ്. ഇത് എളുപ്പത്തിൽ ലഭ്യമാണ്. നിരവധി വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണിത്. ഉയർന്ന സിലിക്ക ഉറവിടമാണ് പച്ചക്കറിയെ ചർമ്മസംരക്ഷണത്തിന് അനുയോജ്യമാക്കുന്നത്.

വെള്ളരി, നാരങ്ങ എന്നിവയുടെ ശരിയായ മിശ്രിതം ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് പറയപ്പെടുന്നു. പോഷകഗുണമുള്ളതും മനോഹരമാക്കുന്നതുമായ ഗുണങ്ങൾക്ക് നാരങ്ങ ജനപ്രിയമാണ്.

രണ്ട് ടേബിൾസ്പൂൺ വെള്ളരിക്ക നീര്  എടുക്കുക. ഇതിൽ  ഒരു ടേബിൾ സ്പൂൺ നാരങ്ങ നീര് ചേർക്കുക. അവ നന്നായി ഇളക്കുക. വ്യക്തമായ കോട്ടൺ ബോൾ മിശ്രിതത്തിലേക്ക് മുക്കുക. കോട്ടൺ ബോൾ ഉപയോഗിച്ച് മിശ്രിതം ചർമ്മത്തിൽ പുരട്ടുക. മിശ്രിതം ഉണങ്ങിയതിന് ശേഷം  ഇളം ചൂടുള്ള വെള്ളത്തിൽ ഇത് നീക്കം ചെയ്യുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ആവർത്തിക്കുക.

വാഴപ്പഴത്തൊലി

വളരെ രുചികരമായ പഴമാണ് വാഴപ്പഴം.  വിലകുറഞ്ഞതും പോഷകമൂല്യത്തിന് പേരുകേട്ട പഴങ്ങളിൽ ഒന്നാണിത്. പഴത്തിന്റെ തൊലി പോലും വളരെയധികം ഗുണം ചെയ്യുന്നുവെന്ന് പറയപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ല്യൂട്ടിനും  തൊലിക്ക് ഗുണം ചെയ്യുന്നത്. ഒരു ചെറിയ കഷണം വാഴപ്പഴത്തൊലി  എടുക്കുക. വൃത്താകൃതിയിൽ മുഖത്ത് തേച്ച്പപിടിപ്പിക്കുക. കുറഞ്ഞത് പത്ത് പതിനഞ്ച് മിനിറ്റെങ്കിലും ചെയ്യണം . അല്പസമയത്തിന് ശേഷം  ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക. മികച്ച ഫലത്തിനായി ആഴ്ചയിൽ രണ്ടുതവണയെങ്കിലും ആവർത്തിക്കുക.

മഞ്ഞൾ

മഞ്ഞളുമായുള്ള ഇന്ത്യയുടെ ബന്ധം നൂറ്റാണ്ടുകൾക്ക് മുമ്പാണ് ആരംഭിച്ചത്. ഇത് വ്യാപകമായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനം മാത്രമല്ല, ജനപ്രിയ സൗന്ദര്യവർദ്ധകവസ്തു കൂടിയാണ്. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങളാണ്  ഇതിനെ  ജനപ്രിയമാണ്.

ഒരു ടേബിൾ സ്പൂൺ  മഞ്ഞൾപ്പൊടിയിൽ കുറച്ച് തുള്ളി വെള്ളം ഒഴിക്കുക. നേർത്ത പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ചർമ്മത്തിൽ പുരട്ടി ഇരുപത് മിനിട്ടുകൾക്ക് ശേഷം . ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ ഒരിക്കലെങ്കിലും ആവർത്തിക്കുക.

സുന്ദരിയായിരിക്കു! ആരോഗ്യവാനായിരിക്കു!

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.