വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍.

വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍.

ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ പ്രത്യേക നിയമസഭ സമ്മേളനം നടത്താന്‍ സര്‍ക്കാരിന് അനുമതി നല്‍കി ഗവര്‍ണര്‍. സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച​തി​നാ​ലാ​ണ് അ​നു​മ​തി​ നല്‍കുന്നതെന്ന് രാ​ജ്ഭ​വ​ന്‍ അ​റി​യി​ച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാനാണ്‌ നിയമസഭയുടെ പ്രത്യേക സമ്മളനം ചേരുന്നത്. ഈ മാസം 31ന് നിയമസഭ സമ്മേളനം നടത്തും.

നേരത്തെ ഈ മാസം 23 ന് സഭ സമ്മേളനം ചേരാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട് സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​ന്‍, വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ് ഭ​വ​നി​ലെ​ത്തി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. അടിയന്തര പ്രാധാന്യമുണ്ടെന്ന് കാണിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും കത്ത് നല്‍കി.

31 ന് രാവിലെ 9 മുതല്‍ 10 വരെ ഒരുമണിക്കൂര്‍ ചേരുന്നനിയമസഭ കാര്‍ഷിക നിയമഭേദഗതി തള്ളിക്കളയും. പ്രതിപക്ഷവും സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 8 വീണ്ടും ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭ ചേരും.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.