രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിച്ചു; തിരുവനന്തപുരത്ത് പെട്രോള്‍ വില 90-നരികെ
രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. രാജ്യത്ത് ഒരു മാസത്തിനിടെ പെട്രോളിന് രണ്ട് രൂപ 55 പൈസയും ഡീസലിന് രണ്ട് രൂപ 71 പൈസയുമാണ് വര്‍ധിച്ചത്. കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 86 രൂപ 46 പൈസയായി. ഡീസല്‍ വില ഇന്ന് 80രൂപ 67 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 86 രൂപ 51 പൈസ, ഡീസല്‍ വില 80 രൂപ 74 പൈസ. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 33 പൈസ, ഡീസലിന് 82 രൂപ 40 പൈസ എന്നിങ്ങനെയാണ് വിലനിലവാരം.
Photo Courtesy : Google/ images are subject to copyright