വൈറലായി ധോണിക്കൊപ്പമുള്ള സിവയുടെ ആദ്യ പരസ്യ ചിത്രം…

വൈറലായി ധോണിക്കൊപ്പമുള്ള സിവയുടെ ആദ്യ പരസ്യ ചിത്രം…

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ എം എസ് ധോണിയെപ്പോലെ തന്നെ പ്രിയപ്പെട്ടതാണ് അദ്ദേഹത്തിൻ്റെ മകള്‍ സിവയും. സിവ ഡാന്‍സ് ചെയ്യുന്നതിൻ്റെയും പാട്ട് പാടുന്നതിൻ്റെയും ധോണിക്കൊപ്പം വാഹനം കഴുകുന്നതിൻ്റെയുമെല്ലാം വീഡിയോ വൈറലായിരുന്നു.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്ക് ആവേശം പകര്‍ന്ന് മൈതാനത്ത് നിന്നുള്ള സിവയുടെ വീഡിയോകളും ആരാധകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചവയാണ്. ഇപ്പോഴിതാ ആദ്യമായി തൻ്റെ അഭിനയ മികവും സിവ തെളിയിച്ചിരിക്കുകയാണ്. ധോണിക്കൊപ്പം ആദ്യമായി ഒരു പരസ്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുകയാണ്.

ഓരിയോ ബിസ്‌ക്കറ്റിൻ്റെ പരസ്യത്തിലാണ് ധോണിക്കൊപ്പം സിവയും അഭിനയിച്ചത്. ഇരുവരും അടങ്ങുന്ന പരസ്യ വീഡിയോ ഇതിനോടകം വളരെ വൈറലായിക്കഴിഞ്ഞു. നിരവധി ആരാധകരാണ് സിവയുടെ പരസ്യ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ 1.8 മില്യണ്‍ ആരാധകര്‍ പിന്തുടരുന്ന സിവയുടെ അഭിനയത്തെ പ്രശംസിക്കുന്ന നിരവധി കമന്റുകളാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഓരിയോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് പരസ്യം അവര്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തെ മലയാളം പാട്ട് പാടി സിവ കേരള ആരാധകരുടെയും മനം കവര്‍ന്നിരുന്നു.

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.