കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചു; ഫൈസറും ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്കും ചേര്‍ന്നാണ് പരീക്ഷണം.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചു; ഫൈസറും ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്കും ചേര്‍ന്നാണ് പരീക്ഷണം.

കുട്ടികള്‍ക്കുള്ള കോവിഡ് വാക്സിന്‍ പരീക്ഷണം ആരംഭിച്ചു. ഫൈസറും ജര്‍മന്‍ കമ്പനി ബയോഎന്‍ടെക്കും ചേര്‍ന്നാണ് പരീക്ഷണം. ആറ് മാസം മുതല്‍ 11 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കായി വാക്സിന്‍ ഒരുക്കുകയാണ് ലക്ഷ്യം. നിലവിലുള്ള വാക്സിനില്‍ നേരിയ മാറ്റം വരുത്തിയാണ് കുട്ടികള്‍ക്കുള്ള വാക്സിന്‍ ഒരുക്കുന്നത്.

വാക്സിന്‍ കുട്ടികളില്‍ ഉണ്ടാക്കുന്ന ഫലങ്ങളെ സംബന്ധിച്ച പഠനം തുടങ്ങിയതായി ഫൈസര്‍ കമ്പനി അറിയിച്ചു. കൂടുതല്‍ ജാഗ്രതയോടെയാണ് വാക്സിന്‍ ഒരുക്കുകയെന്നും കമ്പനി വ്യക്തമാക്കി. 2022 ഓടെ കുട്ടികള്‍ക്കും വാക്സിന്‍ തയ്യാറാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണത്തിനുള്ള ആദ്യ ബാച്ചിലുള്ളവര്‍ക്ക് ബുധനാഴ്ച്ച ആദ്യ ഡോസ് നല്‍കിയതായി ഫൈസര്‍ വക്താവ് ഷാരോണ്‍ കാസ്റ്റില്ലോ അറിയിച്ചു.

6 മാസം മുതല്‍ 11 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ വാക്സിന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍ച്ച്‌ 16ന് മോഡേണ അറിയിച്ചിരുന്നു. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഫൈസര്‍/ബയോഎന്‍ടെക് കോവിഡ് വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞ ഡിസംബറിലാണ് യുഎസ് റഗുലേറ്റേര്‍സ് അനുമതി നല്‍കിയത്. ഇതുവരെ 66 മില്യണ്‍ ആളുകള്‍ യുഎസ്സില്‍ വാക്സിന്‍ സ്വീകരിച്ചു. നിലവില്‍ യുഎസ്സില്‍ 16, 17 വയസ്സ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍/ബയോഎന്‍ടെക് വാക്സിനാണ് നല്‍കുന്നത്. മൊഡേണയുടെ വാക്സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നല്‍കി വരുന്നത്. മാത്രമല്ല, യുഎസ്സില്‍ ഇതുവരെ കുട്ടികള്‍ക്കുള്ള വാക്സിന് ഒരു കമ്പനിക്കും അനുമതിയും ലഭിച്ചിട്ടില്ല.

ഇന്ത്യയില്‍ ഏപ്രില്‍ ഒന്നു മുതല്‍ 45 വയസ് തികഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്ത് കോവിഡ് പ്രതിദിന വര്‍ദ്ധന അറുപതിനായിരത്തിലേക്ക് ഉയര്‍ന്നു. കോവിഡില്‍ നിന്നും മുക്തമാകാന്‍ ലോക്ക്ഡൗണോ നിയന്ത്രണങ്ങളോ കൊണ്ട് ഫലമുണ്ടാകില്ലെന്നും വ്യാപകമായ വാക്സിനേഷന്‍ മാത്രമാണ് ഒരേയൊരു പോംവഴിയെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.