സസ്‌പെൻസുകൾക്ക് വിരാമം; ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര വിവാഹിതനായി.

സസ്‌പെൻസുകൾക്ക് വിരാമം; ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര വിവാഹിതനായി.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്ര വിവാഹിതനായി. മോഡലും ടെലവിഷന്‍ അവതാരകയുമായ സഞ്ജന ഗണേഷാണ് ബൂമ്രയുടെ വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബൂമ്ര തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വിവാഹ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സഹതാരങ്ങളും ആരാധകരും ഉള്‍പ്പെടെ നിരവധി പേര്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത സുഹൃത്തുക്കളം ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊറോണ മാനദണ്ഡങ്ങളെല്ലാം പാലിച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നതും.

2014 ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. ഐപിഎല്ലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലെയും പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗിലെയും അവതാരക കൂടിയായിരുന്നു സഞ്ജന. റിയാലിറ്റി ടിവി ഷോ ആയ എം ടിവി സ്പ്ലിറ്റ് വില്ല-7 ല്‍ മത്സരാര്‍ത്ഥിയായും സഞ്ജന എത്തിയിട്ടുണ്ട്.

ഇംഗ്ലണ്ടനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബൂമ്രയ്ക്ക് അവധി നല്‍കിയപ്പോള്‍ മുതല്‍ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മലയാളി താരം അനുപമ പരമേശ്വര്‍ ആണ് വധു എന്ന തരത്തില്‍ ഉള്‍പ്പെടെ അഭ്യൂഹങ്ങളും പരന്നിരുന്നു. പിന്നീട് സഞ്ജന ഗണേഷാണ് വധുവെന്ന് താരത്തിന്റെ കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.