കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ചു. ഇന്ന് രാത്രി മുതല്‍ ഏപ്രില്‍ മുപ്പത് വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടു നില്‍ക്കുന്ന കര്‍ഫ്യു ഇന്ന് മുതല്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കും.

കഴിഞ്ഞ രണ്ടാഴ്ചകളായി രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ കഴിഞ്ഞ ദിവസം മാത്രം 3,548 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 15 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. സമ്പൂർണ്ണ ലോക്ക് ഡൗണ്‍ ഉണ്ടാവില്ലെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് നടപ്പിലാക്കാനുള്ള സാധ്യതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തള്ളിയിരുന്നില്ല.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗികളുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ഫ്യു അടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. രാത്രി കര്‍ഫ്യു സമയത്ത് ഗതാഗതത്തിന് തടസം ഉണ്ടാകില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പോകുന്നവര്‍ക്ക് ഇ-പാസ് വഴി യാത്രാനുമതി നല്‍കും. അതുപോലെ തന്നെ റേഷന്‍, പലചരക്ക് സാധനങ്ങള്‍, പച്ചക്കറികള്‍, പാല്‍, മരുന്നുകള്‍ തുടങ്ങി അവശ്യ സേവനങ്ങള്‍ക്കായുള്ള യാത്രയും സമാനമായ രീതിയില്‍ ഇ-പാസ് വഴി അനുവദിക്കും. മാധ്യമ പ്രവര്‍ത്തകര്‍ക്കും ഇ-പാസ് വഴി ആകും യാത്രാനുമതി. സ്വകാര്യ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സഞ്ചരിക്കാന്‍ അനുവാദമുണ്ട്.

ഗര്‍ഭിണികളെയും ചികിത്സ ആവശ്യമുള്ളവരെയും ഈ വിലക്കില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. അവശ്യസേവനങ്ങളുടെയല്ല ആളുകളുടെ സഞ്ചാരം നിയന്ത്രിക്കാനാണ് രാത്രി കര്‍ഫ്യു നടപ്പാക്കുന്നതെന്നാണ് ദില്ലി സര്‍ക്കാര്‍ ഉത്തരവില്‍ അറിയിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളും നേരത്തെ രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ ചലനം നിയന്ത്രിക്കുന്നതിനായിരുന്നു ഇത്. മഹാരാഷ്ട്രയില്‍ രാത്രി എട്ട് മുതല്‍ രാവിലെ ഏഴ് വരെയും രാജസ്ഥാനില്‍ രാത്രി എട്ട് മുതല്‍ രാവിലെ ആറ് മണി വരെയുമാണ് കര്‍ഫ്യു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്രയില്‍ വാരാന്ത്യ ലോക്ക് ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.