ബിജു മേനോനും പാർവ്വതിയും ഒന്നിക്കുന്ന “ആർക്കറിയാം” നീസ്ട്രീമിലൂടെ പ്രേക്ഷരിലേക്ക്..
ബിജു മേനോൻ എഴുപത്തിരണ്ട് വയസുകാരനായി വേഷമിടുന്ന ‘ആർക്കറിയാം’ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രതികരണം നേടിയ ചിത്രമാണ്. പുതുമയുള്ള കഥാഗതിയും ആകർഷകമായ ആഖ്യാനവും താരങ്ങളുടെ അഭിനയമികവും ബിജു മേനോന്റെ മെയ്ക്കോവറും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. കോവിഡും ലോക്ക് ഡൗണും പശ്ചാത്തലമാണ് ഈ സിനിമയുടെ പ്രമേയം. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് തീയേറ്ററുകൾ അടക്കേണ്ടി വന്നപ്പോൾ ചിത്രം കാണാൻ സാധിക്കാതെ പോയ സിനിമാപ്രേമികൾ നിരവധിയുണ്ട്. മെയ് 17ന് ഒടിടി റിലീസായി നീസ്ട്രീമിലൂടെ ‘ആർക്കറിയാം’ പ്രദർശനത്തിന് എത്തിയതോടെ വീണ്ടും ചർച്ചയാകുകയാണ്.
Photo Courtesy : Google/ images are subject to copyright