“ആന്റി ഡൗറി പോളിസി “തൊഴിൽ കരാറിന്റെ ഭാഗമാക്കി ഏരീസ് ഗ്രൂപ്പ്

“ആന്റി ഡൗറി പോളിസി “തൊഴിൽ കരാറിന്റെ ഭാഗമാക്കി ഏരീസ് ഗ്രൂപ്പ്

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്ന ജീവനക്കാരെ തന്റെ സ്ഥാപനത്തിൽ നിന്നും പിരിച്ചുവിടുക മാത്രമല്ല അവർക്കെതിരെ നിയമനടപടികളും സ്വീകരിക്കുമെന്ന് സോഹൻ റോയ് വ്യക്തമാക്കി. ഷാർജ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനും സിനിമാ സംവിധായകനുമാണ് സോഹൻ റോയ്. ഏരീസ് ഗ്രൂപ്പ് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് “ആന്റി ഡൗറി പോളിസി “തൊഴിൽ കരാറിന്റെ ഭാഗമാക്കി നയരേഖ പുറത്തിറക്കി. സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്ക് സ്ത്രീധന സംബന്ധമായ പ്രശ്നങ്ങളുണ്ടായാൽ, അതിലെ നിയമപരമായ അനുബന്ധ നടപടികൾ സ്ഥാപനം ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. നിലവിലുള്ള തൊഴിൽ കരാർ പുതുക്കുന്ന ജീവനക്കാർക്കും പുതിയതായി ജോലിക്ക് കയറുന്നവർക്കും ‘സ്ത്രീധന നിരാകരണ സമ്മതപത്രവും’ ഒപ്പിട്ടു നൽകേണ്ടിവരും. പതിനാറോളം രാജ്യങ്ങളിലെ ഇന്ത്യക്കാർ അടക്കമുള്ള ജീവനക്കാർക്കിടയിലും സ്ത്രീധനവിരുദ്ധ പ്രചാരണം ശക്തമാക്കും. അദ്ദേഹം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.