കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമനടപടികൾക്ക് വിരാമം , 10 കോടി നഷ്ടപരിഹാരത്തിൽ കേസ് തീർപ്പിലെത്തി

കടൽക്കൊലക്കേസിൽ ഇന്ത്യയിലെ നിയമനടപടികൾക്ക് വിരാമം ,  10 കോടി നഷ്ടപരിഹാരത്തിൽ കേസ് തീർപ്പിലെത്തി

കടൽക്കൊല കേസിലെ ഇന്ത്യയിലെ എല്ലാ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. ഇറ്റലി കെട്ടിവച്ച പത്ത് കോടി രൂപ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരള ഹൈക്കോടതിയെ ചുമതലപ്പെടുത്തി. ഇറ്റലിയിൽ നടക്കുന്ന വിചാരണ നടപടികളിൽ കേന്ദ്ര സർക്കാരും കേരള സർക്കാരും സഹകരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
സുപ്രീം കോടതി ഉത്തരവോടെ കടൽക്കൊലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലും, ഡൽഹി പട്യാല ഹൗസ് കോടതിയിലും ഉണ്ടായിരുന്ന എല്ലാ കേസുകളുടെയും നടപടികൾ അവസാനിച്ചു.

2012 ഫെബ്രുവരി 15ന് മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചുകൊന്നതാണ് കേസ്. കപ്പലിൽ സുരക്ഷാ ജോലി ചെയ്തിരുന്ന ഇറ്റാലിയൻ നാവികസേനാംഗങ്ങളായ സാൽവത്തറോറെ ജിറോണിൻ, മസിമിലാനോ ലത്തോർ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ വിചാരണ ഇറ്റലിയിൽ നടത്താനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകാനും കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് രാജ്യാന്തര ട്രിബ്യൂണൽ വിധിച്ചത്.
ഇറ്റാലിയന്‍ സര്‍ക്കാര്‍ നല്‍കിയ 10 കോടി രൂപ നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇറ്റലി നല്‍കിയ നഷ്ടപരിഹാരത്തുക എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കേരളാ ഹൈക്കോടതിക്ക് തീരുമാനിക്കാം. ഇതോടെ കേസിലെ എല്ലാ നടപടികളും അവസാനിപ്പിച്ചതായി സുപ്രീം കോടതി അറിയിച്ചു.
നഷ്ടപരിഹാരത്തുകയായ പത്ത് കോടി രൂപ മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമയ്ക്കും വിതരണം ചെയ്യുന്നതിന് കേരളാ ഹൈക്കോടതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തി. ഇറ്റലിയില്‍ നടക്കുന്ന വിചാരണയില്‍ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും സഹകരിക്കണമെന്നും നാവികര്‍ക്കെതിരെ ഇറ്റലിയില്‍ നടക്കുന്ന വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും ജസ്റ്റിസ് ഇന്ദിരബാനര്‍ജി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

നഷ്ടപരിഹാരമായി ഇറ്റലി നല്‍കിയ തുക ന്യായമാണെന്നും, തുക കൈമാറാന്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഒരു ജഡ്ജിയെ നിയോഗിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാവികരുടെ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടിയും ബോട്ടുടമയ്ക്ക് രണ്ടുകോടിയുമാണ് നഷ്ടപരിഹാരമായി കിട്ടുക.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.