കെ. സുധാകരനെ കെപിസിസി അധ്യക്ഷൻ
കെ. സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് പ്രഖ്യപിച്ചു.കേരളത്തിലെ കോൺഗ്രസിനെ ഇനി കെ. സുധാകരൻ നയിക്കും. തീരുമാനം സുധാകരനെ ഹൈക്കമാൻഡ് അറിയിച്ചതായാണ് റിപ്പോർട്ട്. കേരളത്തിലെ നേതാക്കളിൽനിന്ന് അഭിപ്രായം ആരാഞ്ഞ താരിഖ് അൻവർ സംസ്ഥാന നേതാക്കളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷ പിന്തുണ സുധാകരനാണ് എന്ന റിപ്പോർട്ട് ഹൈകമാന്റിനെ അറിയിക്കുകയായിരുന്നു.
Photo Courtesy : Google/ images are subject to copyright