കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ജൂലൈ 31 വരെ നീട്ടി
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇന്ത്യ വീണ്ടും നീട്ടി . അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ജൂണ്‍ 30 വരെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഇപ്പോള്‍ ജൂലായ് 31 വരെയാണ് നീട്ടിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് ഡി ജി സി എ ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍, ഇന്ത്യയുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് പ്രത്യേക അനുമതിയോടുകൂടി സര്‍വീസ് നടത്താന്‍ കഴിയുമായിരുന്നു. കൂടാതെ ചില പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രത്യേക വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഫ്രാന്‍സ്, അമേരിക്ക, ബ്രിട്ടന്, യു എ ഇ, കെനിയ, ഭൂട്ടാന് തുടങ്ങി 27 ഓളം രാജ്യങ്ങളുമായി ഇന്ത്യ പ്രത്യേക വിമാനങ്ങള്‍ക്കുളള കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അനുമതിയോടെ വിമാന സര്‍വീസ് തുടരും.
Photo Courtesy : Google/ images are subject to copyright