വീണ്ടും ഇന്ധനവില വർദ്ധനവ്
മഹാമാരിയിലും ലോക്ക് ഡൗണിലും നട്ടംതിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായി വീണ്ടും ഇന്ധനവില വർദ്ധന.തിരുവനന്തപുരത്ത് പ്രീമിയം പെട്രോളിന് നൂറുരൂപ കടന്നു. 100.20 രൂപയാണ് ഒരു ലിറ്റർ പ്രീമിയം പെട്രോളിന് തിരുവനന്തപുരത്ത് വില.
ഇന്നും സാധാരണ പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതം വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 97.38 രൂപയും ഡീസൽ ലിറ്ററിന് 92.31 രൂപയുമാണ് വില .
കൊച്ചിയിൽ പെട്രോളിന് 95.43 രൂപയും ഡീസലിന് 91.88 രൂപയുമായി. കോഴിക്കോട്ട് പെട്രോൾ ലിറ്ററിന് 95.68 രൂപയും ഡീസലിന് 91.03 രൂപയുമാണ്.
Photo Courtesy : Google/ images are subject to copyright