കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവ്, അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ വിടവാങ്ങി. ..

കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവ്,  അക്ഷരമുത്തശ്ശി ഭാഗീരഥിയമ്മ വിടവാങ്ങി. ..

106-ാം വയസില്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായി രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച ഭാഗീരഥിയമ്മ അന്തരിച്ചു. മരിക്കുമ്പോൾ 107 വയസായിരുന്നു കൊല്ലം പ്രാക്കുളം സ്വദേശിയായ ഭാഗീരഥിയമ്മ വാർദ്ധക്യസഹജമായ അസുഖങ്ങൾമൂലം ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു മരണത്തിന് കീഴടിങ്ങിയത്. നിരവധി നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. 106 വയസില്‍ 275 ല്‍ 205 മാര്‍ക്കോടെയായിരുന്നു ഭാഗീരഥിയമ്മ നാലാം ക്ലാസ് പാസായത്. ഭാഗീരഥിയമ്മയുടെ വിജയം പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രചോദനമായി.

കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവാണ്. ഭാഗീരഥിയമ്മയുടെ അപൂര്‍വ്വ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ റേഡിയോ പുരസ്‌കാരത്തിലൂടെ പരാമര്‍ശിച്ചിരുന്നു. അറുപത്തിരണ്ടാമത് മന്‍ കീ ബാത്ത് പരിപാടിയിലാണ് ഭാഗീരഥിയമ്മയെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പരീക്ഷയിലെ വിജയശതമാനവും മോദി എടുത്തുപറഞ്ഞു. ഭാഗീരഥിയമ്മ രാജ്യത്തിന് പ്രചോദനമാണെന്നും പ്രത്യേക സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.