നടനും എം എൽ എ യുമായ മുകേഷും ഭാര്യ മേതില്‍ ദേവികയും വേര്‍പിരിയുന്നു ?

നടനും എം എൽ എ യുമായ മുകേഷും ഭാര്യ  മേതില്‍ ദേവികയും വേര്‍പിരിയുന്നു ?

നടനും എംഎല്‍എയുമായ മുകേഷും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയും തമ്മില്‍ വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്. കാലങ്ങളായി ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിവാഹമോചനത്തിനായി ദേവിക കുടുംബ കോടതിയെ സമീപിച്ചെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോർട്ടുകൾ. മകനുമൊപ്പം പാലക്കാട് സ്വന്തം വീട്ടിലാണ് ഇവരെന്നാണ് സൂചന. മുകേഷ് ദേവികയെ വിവാഹം കഴിച്ച സമയത്ത് നടനെതിരേ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ ഭാര്യ സരിത രംഗത്തെത്തിയിരുന്നു.ഇത് ശരിവെയ്ക്കുന്ന തരത്തിലുള്ള വിവരങ്ങളാണ് ദേവികയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്നത്. 80കളില്‍ തെന്നിന്ത്യയിലെ മിന്നും താരമായിരുന്ന സരിതയെ മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. 1987ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ 25 വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹമോചനത്തിനു ശേഷവും സരിത ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. എന്നാല്‍ മുകേഷ് മേതില്‍ ദേവികയെ വിവാഹം ചെയ്തതോടെ സരിത ചില വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.