പലിശക്കാരുടെ ഭീഷണി നേരിടാൻ പോലീസ് നടപടി.

പലിശക്കാരുടെ ഭീഷണി നേരിടാൻ പോലീസ് നടപടി.

കോവിഡ്​ പ്രതിസന്ധികാലത്ത്​ വായ്​പ തിരിച്ചടവ്​ മുടങ്ങിയതി​ന്‍റെ പേരില്‍​ ക​ണ്ണി​ല്‍ ചോ​ര​യി​ല്ലാ​തെ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ പെ​രു​മാ​റു​ന്ന പ​ലി​ശ സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ പൊ​ലീ​സ്​ ഇ​ട​പെ​ടു​ന്നു.വാ​യ്​​പ തി​രി​ച്ച​ട​ക്കാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി​യും ഫോ​ണി​ല്‍ വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്​ കോ​ഴി​ക്കോ​ട്​ സി​റ്റി പൊ​ലീ​സ്​ സ്വ​മേ​ധ​യാ ഇ​ട​പെ​ടാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ ആ​രും പ​രാ​തി പ​റ​യാ​ന്‍ മ​ടി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്​ സി​റ്റി പൊ​ലീ​സ്​ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ വാ​ട്​​സ്​​ആ​പ്​ നമ്പറിലേക്ക് ​ (9497-97-6009)സ​ന്ദേ​ശം അ​യ​ച്ചു പ​രാ​തി​പ്പെ​ടാ​വു​ന്ന​താ​ണ്. വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്​​ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്​ കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​രം സ്​​ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഏ​ജ​ന്‍​റു​മാ​ര്‍​ക്കെ​തി​രെ​യും തൊ​ട്ട​ടു​ത്ത പൊ​ലീ​സ്​​സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ബോ​ധി​പ്പി​ക്കേ​ണ്ട​താ​ണ്. അ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ കൈക്കൊള്ളുമെന്ന് സി​റ്റി പൊ​ലി​സ്​ ക​മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.
സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ​യാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളോ​ട്​ പെ​രു​മാ​റു​ന്ന​ത്​ എ​ന്നാ​യി​രു​ന്നു പ​രാ​തി. മാ​വൂ​ര്‍ റോ​ഡി​ലെ സ്ഥാ​പ​നം ക​ക്ക​യ​ത്തെ സ്ത്രീ​യു​ടെ നാ​ല് സെന്‍റ്​ പു​ര​യി​ടം പ​ലി​ശ​ക്കെ​ണി​യി​ല്‍​പ്പെ​ടു​ത്തി കൈ​ക്ക​ലാ​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​മു​ണ്ടാ​യി.കൊ​ള്ള​പ്പ​ലി​ശ ഈ​ടാ​ക്ക​ല്‍, കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി വ​സ്തു ത​ട്ട​ല്‍, ക​ട​ക്കാ​ര്‍​ക്കെ​തി​രെ വ്യാ​ജ പ​രാ​തി ന​ല്‍​ക​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍ എ​ന്നീ കേ​സു​ക​ളാ​ണ്​ പൊ​ലീ​സി​​ന്‍റെ ശ്ര​ദ്ധ​യി​ലു​ള്ള​ത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.