“പൂവൻകോഴി ” ലോകസിനിമാചരിത്രത്തിൽ ആദ്യമായി പൂ​വ​ന്‍​കോ​ഴി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന അ​പൂ​ര്‍​വ ചി​ത്രം!

“പൂവൻകോഴി ” ലോകസിനിമാചരിത്രത്തിൽ ആദ്യമായി പൂ​വ​ന്‍​കോ​ഴി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന അ​പൂ​ര്‍​വ ചി​ത്രം!

ലോ​ക​സി​നി​മ​യി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു പൂ​വ​ന്‍ കോ​ഴി​യെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി അ​ന്താ​രാ​ഷ്‌ട്രത​ല​ത്തി​ല്‍ ശ്ര​ദ്ധ നേ​ടി​യ ഒ​രു മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള കൊ​ച്ചു സി​നി​മ​യാ​ണ് പൂ​വ​ന്‍​കോ​ഴി.പ​പ്പി ആ​ന്‍​ഡ് കി​റ്റി എ​ന്‍റര്‍​ടൈൻ​മെ​ന്‍റി​നു വേ​ണ്ടി ഉ​ണ്ണി അ​വ​ര്‍​മ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഈ ​കൊ​ച്ചു ചി​ത്രം ഒ​രു ക്ലാ​സി​ക് ഫാ​മി​ലി ഡ്രാ​മ​യാ​ണ്. തി​ക​ച്ചുംവ്യത്യ​സ്ത​മാ​യി കോ​ഴി​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കിയാൻ ഈ സിനിമ നിർമ്മിച്ചിരിക്കുന്നത്. അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ അ​തി​ജീ​വ​ന സാ​മ​ര്‍​ഥ്യം കാ​ഴ്ച​വയ്ക്കു​ന്ന പൂ​വ​ന്‍​കോ​ഴി​യെ​യാ​ണ് ചി​ത്ര​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. പാ​ര്‍​ശ്വ​വ​ല്‍​ക്ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ ഉ​യി​ര്‍​ത്തെ​ഴു​ന്നേ​ല്‍​പ്പി​ന്‍റെ പ്ര​തീ​ക​മാ​യി പൂ​വ​ന്‍​കോ​ഴി നി​ല​കൊ​ള്ളു​ന്നു. ​ ഗ്രാ​ഫി​ക്‌​സി​ന്‍റെ സ്പ​ര്‍​ശം ഇ​ല്ലാ​തെ​യാ​ണ് സി​നി​മ എ​ടു​ത്തി​രി​ക്കു​ന്ന​ത്.
ചി​ത്ര​ത്തി​ല്‍, ജ​യ​ന്‍ അ​വ​ര്‍​മ, അ​ര്‍​ഷ, കു​ട്ട​പ്പ​ന്‍, അ​ഞ്ജു എ.​വി, പ്ര​മോ​ദ് പ്രി​ന്‍​സ്, അ​ബി​ന്‍ സ​ജി, ജി​ബി സെ​ബാ​സ്റ്റ്യ​ന്‍, രാ​ജ​ന്‍ പി, ​അ​ഖി​ല്‍ വി​ശ്വ​നാ​ഥ്, സ​തീ​ശ് എ.​എം, ഗൗ​തം, വി​നോ​ദ് ബോ​സ്, ഉ​ണ്ണി അ​വ​ര്‍​മ, അ​രു​ണ്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ അ​ഭി​ന​യി​ക്കു​ന്നു.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.