പ്രമുഖരുടെ ഫോൺ ചോർത്തൽ, പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി.

പ്രമുഖരുടെ ഫോൺ ചോർത്തൽ, പാർലമെന്റിൽ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി.

 ചാര സോഫറ്റ് വെയർ രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ബിനോയ് വിശ്വം എംപിയാണ് രാജ്യസഭയിൽ നോട്ടീസ് നൽകിയത്. ലോക്സഭയിൽ എൻ.കെ പ്രേമചന്ദ്രൻ നോട്ടീസ് നൽകി. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ഭരണപക്ഷ എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്താൽ അത് യുക്തിസഹമായിരിക്കുമെന്നും അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.

കർഷക സമരം, ഇന്ധന വിലക്കയറ്റം തുടങ്ങിയ വിഷയങ്ങൾ പാർലമെന്റിൽ സർക്കാരിനെ വലിയതോതിൽ പ്രതിരോധത്തിലാക്കുമെന്ന് കരുതപ്പെട്ടിരുന്നപ്പോഴാണ് പൊടുന്നനെ പുതിയ വിവാദംകൂടി തലപൊക്കിയത്. മന്ത്രിമാർ അടക്കമുള്ളവരുടെ ഫോൺ ചോർത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷത്തെ കൂടാതെ ഭരണപക്ഷാംഗങ്ങൾ തന്നെ വിശദീകരണം ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ വിഷയം പാർലമെന്റിൽ കേന്ദ്രസർക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.