പ്രേക്ഷകശ്രദ്ധനേടി ജൂഡ് ആൻറണിയുടെ “സാറാസ് “!

പ്രേക്ഷകശ്രദ്ധനേടി ജൂഡ് ആൻറണിയുടെ “സാറാസ് “!

സംവിധായകന്‍ ജൂഡ് ആന്‍റണി സംവിധാനം ചെയ്ത സാറാസ് എന്ന ചിത്രം പ്രേക്ഷകർക്കിടയിൽ ഏറെ ചര്‍ച്ചയായിരിക്കുകയാണ്. “സമൂഹത്തിലെ ഭൂരിപക്ഷവും ഈ സിനിമയെ എതിര്‍ക്കുമെന്നും ഒരു ന്യൂനപക്ഷം മാത്രമായിരിക്കും ഈ ചിത്രത്തെ പിന്തുണയ്ക്കുക എന്നുമാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്. ഭാവിയില്‍ ഈ ചിത്രം ചര്‍ച്ച ചെയ്യപ്പെടാം എന്നും ഞാന്‍ കരുതി. എന്നാല്‍ വലിയൊരു കൂട്ടം പ്രേക്ഷകര്‍ തന്നെ ഈ ചിത്രത്തെ പിന്തുണച്ചു. ഏറെ ചിന്തയ്ക്ക് ശേഷമാണ് ഞാന്‍ ഈ സിനിമ ചെയ്തത്. വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം അതും ആവശ്യമാണ് എന്നും.” സിനിമ ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് താന്‍ കരുതിയില്ലെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്ന ബെന്‍ നായികയായ ചിത്രം ജൂലൈ 5നാണ് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.