ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ അന്തരിച്ചു.
ബോളിവുഡ് ഇതിഹാസം ദീലീപ് കുമാർ (98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു ദീലീപ് കുമാറിന്റെ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തിൽ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. അന്തരിച്ച ബോളിവുഡ് ഇതിഹാസം ദിലീപ് കുമാറിന്റെ വേർപാടിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചലച്ചിത്ര ഇതിഹാസമെന്ന നിലയിലാണ് ദിലീപ് കുമാർ ഓർമിക്കപ്പെടുകയെന്നും അദ്ദേഹത്തിന്റെ മരണം സാംസ്കാരിക ലോകത്തിന് വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright