ലോകചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി പ്രിയാ മാലിക്.
ലോകചാമ്പ്യൻഷിപ്പിൽ സ്വർണ്ണ നേട്ടവുമായി രാജ്യത്തിന്റെ അഭിമാന താരമായി പ്രിയാ മാലിക്.
ഇന്നലെ ഒളിമ്പിക്സിൽ വെള്ളിമെഡല്‍ നേടിയ സന്തോഷത്തിന് പിന്നാലെ ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വര്‍ണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തില്‍ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ അടിയറവുപറയിച്ചത്. 43 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തില്‍ അമന് ഗുലിയയും 80 കിലോഗ്രാം വിഭാഗത്തില്‍ സാഗര്‍ ജഗ്ലാനും ചരിത്രമെഴുതി.
Photo Courtesy : Google/ images are subject to copyright