വമ്പൻ പ്രേക്ഷകശ്രദ്ധ നേടി “ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര് :

വമ്പൻ പ്രേക്ഷകശ്രദ്ധ നേടി “ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര് :

തമിഴ് സൂപ്പര്‍ താരം സൂര്യയോടൊപ്പമുള്ള മലയാളി നടി പ്രയാഗ മാര്‍ട്ടിന്‍റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയായി പ്രഖ്യാപിച്ചിരിക്കുന്ന ‘നവരസ’യിലെ ഒരു ചിത്രമായ ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. ഗൗതം മേനോനാണ് ഈ സിനിമയൊരുക്കുന്നത്. 9 ഹ്രസ്വചിത്രങ്ങളാണ് നവരസ ആന്തോളജിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വാരണം ആയിരം എന്ന ചിത്രമൊരുക്കി സൂര്യയുടെ കരിയറില്‍ വഴിത്തിരിവൊരുക്കിയ സംവിധായകനാണ് ഗൗതം വാസുദേവ മേനോൻ. മലയാളത്തിൽ നിരവധി സിനിമകളിൽ പ്രധാന വേഷങ്ങളിലെത്തിയിട്ടുള്ള പ്രയാഗ “പിസാസ്” എന്ന മിഷ്‌കിന്‍ സിനിമയിലൂടെ തമിഴിൽ മുമ്പ് അരങ്ങേറിയിട്ടുള്ളയാളാണ്. ഒമ്പത് ഹ്രസ്വ ചിത്രങ്ങള്‍ ചേര്‍ത്തുള്ള നവരസ ആന്തോളജിയുടെ മേൽനോട്ട നിര്‍വ്വഹണം സംവിധായകൻ മണിരത്‌നമാണ്. ജയേന്ദ്ര പച്ചപകേസൻ, മണിരത്‌നം എന്നിവർ ചേര്‍ന്നാണ് നിര്‍മ്മാണം. ഓഗസ്റ്റിലാണ് ചിത്രം നെറ്റ്ഫ്ലിക്സിലെത്തുന്നത്. പട്ടുകോട്ടൈ പ്രഭാകർ, സെൽവ, മധൻ കർക്കി, സോമീതരൻ എന്നിവരാണ് കഥകള്‍ ഒരുക്കിയിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.