വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ ദിവസവും തുറക്കുക എന്നുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി.

വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ ദിവസവും തുറക്കുക എന്നുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി.

വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ ദിവസവും തുറക്കുക എന്നുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് വ്യാപാരികള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. നാളെ മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എല്ലാ ദിവസവും കടക്കാര്‍ തുറക്കും എന്ന തീരുമാനത്തിലായിരുന്നു. മു​ഖ്യ​മ​ന്ത്രി അ​നു​ഭാ​വ​പൂ​ര്‍​വ്വം ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു.
വ്യാ​പാ​ര സം​ഘ​ട​ന​ക​ള്‍ സം​സ്ഥാ​ന​ത്ത് എ​ല്ലാ ദി​വ​സ​വും ക​ട​ക​ള്‍ തു​റ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ക​ള​ക്ട​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. ആ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച മു​ത​ല്‍ എ​ല്ലാ ക​ട​ക​ളും തു​റ​ക്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി അ​റി​യി​ക്കുകയും ചെയ്തു. വെ​ള്ളി​യാ​ഴ്ച വീ​ണ്ടും ച​ര്‍​ച്ച ന​ട​ത്താ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ളി​ച്ച്‌ സം​സാ​രി​ച്ച​താ​യി ടി ​ന​സ​റു​ദ്ദീ​ന്‍ പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച വ്യാ​പാ​രി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കടകള്‍ തുറക്കുന്നതില്‍ നിന്ന് പിന്മാറിയത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.