വൻ കള്ളനോട്ട് നിർമ്മാണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇലഞ്ഞിയിൽ വൻ കള്ളനോട്ട് നിർമ്മാണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ താമസിച്ച വാടകവീട്ടിൽ നിന്നും കള്ളനോട്ട് നിർമ്മാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.
സംഘത്തിലെ ഒരാൾ പ്രദേശത്തെ ഒരു പച്ചക്കറി കടയിൽ നല്കിയ 500 രൂപ നോട്ട് പരിശോധിച്ച കടക്കാരന് തോന്നിയതിനാലാണ് വൻ റാക്കറ്റ് കുടുങ്ങിയത്. ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
കെട്ടിട നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നവരെന്ന വ്യാജേനെയാണ് സംഘം ഇലഞ്ഞിയിൽ വാടക വീടെടുത്തിരുന്നത്.അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
Photo Courtesy : Google/ images are subject to copyright