എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞു.

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്  ഹൈക്കോടതി തടഞ്ഞു.

എഞ്ചിനീയറിങ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഹൈക്കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പരീക്ഷാഫലവും റാങ്ക് പട്ടികയും പ്രസിദ്ധപ്പെടുത്തരുതെന്ന് കോടതി നിര്‍ദേശിച്ചു. സി ബി എസ് ഇ സ്കൂള്‍ മാനേജ്മെന്‍റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ തീരുമാനം. വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജ്ജിയില്‍ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ട്രന്‍സ് പരീക്ഷാഫലത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം റാങ്ക് പട്ടികതയ്യാറാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജ്ജി. ഇനി ഒരു ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകുന്നതുവരെ പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ വ്യാഴാഴ്ച പുനഃരാരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ സിബിഎസ്‌ഇ ഐഎസ്‌ഇ സ്ട്രീമുകളില്‍ വാര്‍ഷികപരീക്ഷ നടത്തിയിട്ടില്ലാത്തതിനാല്‍ പ്ലസ്ടു മാര്‍ക്കു കൂടി പരിഗണിച്ച്‌ ഫലം പ്രസിദ്ധീകരിച്ചാല്‍ അത് ഒരു വിഭാഗം വിദ്യാര്‍ഥികളോടുള്ള അനീതി ആയിരിക്കും എന്നാണ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പരീക്ഷയുടെ ഫലമൊ റാങ്ക് ലിസ്റ്റോ പ്രസിദ്ധീകരിക്കുന്നത് ഇനി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.