ഐ എസ് ബന്ധം- കണ്ണൂരില്‍ രണ്ട് സ്ത്രീകളെ കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തു.

ഐ എസ് ബന്ധം-  കണ്ണൂരില്‍ രണ്ട് സ്ത്രീകളെ കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തു.

ഐ എസ് ബന്ധം ആരോപിച്ച്‌ കണ്ണൂരില്‍ രണ്ട് സ്ത്രീകളെ കേന്ദ്ര ഏജന്‍സിയായ എന്‍ ഐ എ അറസ്റ്റ് ചെയ്തു. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നീ യുവതികളാണ് എന്‍ ഐ എയുടെ പിടിയിലായത്. രാവിലെ ഏഴു മണിയോടെ കണ്ണൂരിലെത്തിയ എന്‍ ഐ എ സംഘം യുവതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവര്‍ ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെ ഐ എസ് ആശയങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് എന്‍ ഐ എ കണ്ടെത്തല്‍. ക്രോണിക്കള്‍ ഫൗണ്ടേഷന്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വഴിയാണ് യുവതികള്‍ ആശയപ്രചാരണം നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇവരെ നേരത്തെയും എന്‍ ഐ എ ചോദ്യം ചെയ്യുന്നതിനു വേണ്ടി കസ്റ്റഡിയിലെടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ അന്ന് ചോദ്യം ചെയ്തതിനു ശേഷം അന്വേഷണ സംഘം ഇവരെ വിട്ട‌യയ്ക്കുകയായിരുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.