ഭൂത് പോലീസ്: പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു
പവന് കിര്‍പലാനി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് ഭൂത് പോലീസ്. സെയ്ഫ് അലി ഖാന്, അര്ജുന് കപൂര്‍ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രത്തില്‍ ജാക്വലിന് , യാമി ഗൗതം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ഭൂത് പോലീസ് സെപ്റ്റംബര്‍ 17 -ന് ഡിസ്നി+ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്യും. ഭൂത് പോലീസിന്റെ ഷൂട്ടിംഗ് 2020 നവംബറില്‍ ഹിമാചല്‍ പ്രദേശില്‍ ആരംഭിച്ചു. ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ ജയ്സാല്‍മീറില്‍ പൂര്‍ത്തിയായി. നേരത്തെ, ചിത്രം സെപ്റ്റംബര്‍ 10 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു, ഇപ്പോള്‍ ഡിസ്നി+ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും.
Photo Courtesy : Google/ images are subject to copyright