യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷതാരം – ജോര്‍ജീഞ്ഞോ, വനിത താരം – അലക്സിയ പുറ്റേലാസ്.
യൂറോപ്പിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോള്‍ താരമായി, ചെല്‍സിയുടെ ജോര്ജീഞ്ഞോയിനെ തെരഞ്ഞെടുത്തു. ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിക്കായും, യൂറോ കപ്പില്‍ ഇറ്റലിക്കായും പുറത്തെടുത്ത മികച്ച പ്രകടനമാണ് ഏറ്റവും മികച്ച പുരുഷതാരമായി തെരഞ്ഞെടുക്കാന്‍ കാരണം. ബാഴ്സേലോണയുടെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ അലക്സിയ പുറ്റേലാസ് ആണ് മികച്ച വനിതാ താരം. വനിതാ ചാമ്പ്യൻസ് ലീഗില്‍ ബാഴ്സയെ ചാമ്പ്യൻമാരാക്കിയ മികവാണ് പുറ്റെലാസിന് പുരസ്കാരം നേടിക്കൊടുത്തത്.
ചെല്‍സിക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുത്ത തോമസ് ടുഷേലാണ് മികച്ച പരിശീലകന്. ചെല്‍സി ഗോള്‍ കീപ്പര്‍ എഡ്വേര്‍ഡ് മെന്‍ഡി മികച്ച ഗോള്‍ കീപ്പറായും, മാഞ്ചസ്റ്റര്‍ സിറ്റി മിഡ്ഫീല്‍ഡര്‍ റൂബന്‍ ഡയസ് മികച്ച ഡിഫന്‍ഡറായും ചെല്‍സിയുടെ എംഗോളോ കാന്റെ മികച്ച മിഡ്ഫീല്‍ഡറായും, ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഏര്‍ലിംഗ് ഹാലന്‍ഡ് മികച്ച ഫോര്‍വേര്‍ഡായും ഇതിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona